Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:17 pm

Menu

Published on February 25, 2014 at 1:24 pm

പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിൽ തട്ടിപ്പിനെത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

two-mans-dressed-in-police-uniforms-and-used-fake-search-in-hotel

ചെങ്ങമനാട്: പോലീസാണെന്ന് പറഞ്ഞ് ഹോട്ടലിൽ തട്ടിപ്പിനെത്തിയ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.അന്നമനട സ്വദേശി ജിജു വാടകയ്ക്കെടുത്ത ഹോട്ടലിലാണ് സംഭവം നടന്നത്. മാള കുണ്ടൂര്‍ വലിയവീട്ടില്‍ ഗിരീഷ് കുമാര്‍ (40) ആലുവ കീഴ്മാട് എരുമത്തല പുല്ലംപ്ലാവ് വീട്ടില്‍ സന്തോഷ് (33) എന്നിവരാണ് പിടിയിലായത്.കരിയാട് ജംഗ്ഷനിലുള്ള നൈസ് ഹോട്ടലില്‍ പോലീസാണെന്ന വ്യാജേനയെത്തിയ ഒരാൾ ലോഡ്ജിനെ പറ്റിയുള്ള വിവരങ്ങൾ തിരക്കിയ ശേഷം അതൊന്നും ശരിയല്ലെന്ന് പറഞ്ഞ് അവിടെയുണ്ടായിരുന്ന ജിജുവിന്റെ സഹോദരന്‍ ജോഷിയിൽ നിന്നും 100 രൂപ വാങ്ങി.പിന്നീട് വൈകുന്നേരമായപ്പോൾ രണ്ടുപേരും വന്ന് അവരിലൊരാൾ എസ് ഐ ആണെന്ന് പറഞ്ഞ് ഹോട്ടലിലെ ഫയലുകൾ പരിശോധനയ്ക്ക് ആവശ്യപ്പെട്ടു. സംശയം തോന്നിയ ജിജുവും ജോഷിയും നാട്ടുകാരെ വിളിച്ചു കൂട്ടി. പ്രശ്നമാണെന്ന് മനസ്സിലായപ്പോൾ രണ്ടുപേരും രക്ഷപ്പെടാൻ ശ്രമിച്ചു.എന്നാൽ ഇവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

Loading...

Comments are closed.

More News