Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്റ്റോക്ഹോം: ദൈവകണമെന്ന് പ്രശസ്തിയാര്‍ജിച്ച ഹിഗ്‌സ് ബോസോണ്‍ കണത്തിൻറെ ഉപജ്ഞാതാക്കളായ ശാസ്ത്രജ്ഞര്‍ക്ക് ഭൗതികശാത്ര നൊബേല്‍ പുരസ്‌കാരം.ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സും ബെല്‍ജിയത്തിലെ ഫ്രാങ്സ്വാ എംഗ്ളര്‍ട്ടുമാണ് ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടത്. പ്രപഞ്ചനിര്‍മിതിയുടെ അടിസ്ഥാന ഘടകങ്ങള്‍ എന്നറിയപ്പെടുന്ന ഹിഗ്സ്-ബോസോണ്‍ (ദൈവകണം) കണങ്ങളെക്കുറിച്ച പഠനത്തിനാണ് പുരസ്കാരം നല്‍കുന്നതെന്ന് നൊബേല്‍ പുരസ്കാര സമിതി അറിയിച്ചു. സ്റ്റോക്ഹോമില്‍ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് സ്ഥിരം സെക്രട്ടറി സ്റ്റെഫാന്‍ നോര്‍മാര്‍ക്കാണ് ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും പിണ്ഡം നല്‍കുന്ന കണമാണ് ദൈവകണം.
ദ്രവ്യത്തിന് പിണ്ഡം നല്‍കുന്ന അടിസ്ഥാന ഘടകം എന്തെന്ന ചോദ്യത്തിനുത്തരമാണ് ദൈവകണം. ഈ കണത്തിന്റെ സാന്നിദ്ധ്യം കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ചിരുന്നു. ‘അദൃശ്യമായൊരു വലയത്തില്‍ നിന്നാണ് ഹിഗ്‌സ് ബോസോണ്‍ ഉത്ഭവിക്കുന്നത്. പ്രപഞ്ചം ശൂന്യമാണെന്ന് തോന്നുമ്പോള്‍ പോലും ഈ കണം അവിടെയുണ്ട്. ഈ കണമില്ലാതെ നാം നിലനില്‍ക്കില്ല. ഹിഗ്‌സ് ബോസോണ്‍ അദൃശ്യ വലയുമായി സമ്പര്‍ക്കത്തില്‍ വരുന്നതു കൊണ്ടാണ് ദ്രവ്യങ്ങള്‍ക്ക് പിണ്ഡം ലഭിക്കുന്നത്.പുരസ്‌കാര പ്രഖ്യാപനത്തില്‍ ജൂറി അഭിപ്രായപ്പെട്ടു. പുരസ്‌കാര ലബ്ധിയില്‍ അതീവ സന്തുഷ്ടരാണെന്ന് ഹിഗ്‌സും എങ്ക്‌ലെര്‍ട്ടും പ്രതികരിച്ചു. ഹിഗ്‌സ് ബോസോണിനെ കണ്ടെത്തിയതിനു അരനൂറ്റാണ്ടിനു ശേഷമാണ് പരമോന്നത പുരസ്‌കാരം അവരെ തേടിയെത്തിയിരിക്കുന്നത്. 2012 ല്‍ ജനീവയിലെ സേണ്‍ പരീക്ഷണശാലയിലെ പരീക്ഷത്തിലൂടെയാണ് ഹിഗസ് ബോസോണിൻറെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.
.
Leave a Reply