Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:31 am

Menu

Published on November 23, 2013 at 11:57 am

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി ടെസ്റ്റ്യൂബ് ഇരട്ടകള്‍

two-test-tube-babies-were-born-in-the-sat-hospital-in-thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരം എസ് എ ടി ആശുപത്രിക്ക് ചരിത്ര നേട്ടം,ദക്ഷിണേന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യ ഇരട്ട പിറന്നു.ആറ് വര്‍ഷമായി കുട്ടികളില്ലാതെ വിഷമിച്ച കുളത്തൂര്‍ ഉച്ചക്കട ആര്‍.ജി. നിവാസില്‍ സുരേഷ്‌കുമാറിന്റെ ഭാര്യ നിഖിലയാണ് ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ജന്മം നല്‍കിയത്.വെള്ളിയാഴ്ച രാവിലെ 5.30 നായിരുന്നു കുഞ്ഞുങ്ങളുടെ ജനനം.ദക്ഷിണേന്ത്യയിലെതന്നെ സര്‍ക്കാര്‍ മേഖലയില്‍ ജനിക്കുന്ന ആദ്യത്തെ ടെസ്റ്റ്യൂബ് ശിശുക്കളാണ് ഇവര്‍.36 ആഴ്ച വളര്‍ച്ചയെത്തിയ കുഞ്ഞങ്ങളെ കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ സിസേറിയനിലൂടെയാണ് പുറത്തെടുത്തത്.കുഞ്ഞുങ്ങള്‍ക്ക് രണ്ട് കിലോഗ്രാം വീതം തൂക്കമുണ്ട്.അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും സുഖമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.സ്വകാര്യ ആശുപത്രികള്‍ കൈയ്യടക്കിവച്ച വന്ധ്യത ചികിത്സാകേന്ദ്രം 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എസ്എടിയില്‍ ആരംഭിച്ചത്.2012 ആഗസ്റ്റില്‍ കേന്ദ്രസര്‍ക്കാറിന്റെ പിഎംഎസ്‌വൈ പദ്ധതിയിലൂടെ പ്രവര്‍ത്തനം വിപുലമായി.ഇതോടെ ടെസ്റ്റ്യൂബ് ശിശുക്കള്‍ക്ക് ജന്മം നല്‍കുന്ന സര്‍ക്കാര്‍ ആസുപത്രികളില്‍ ദക്ഷിണേന്ത്യയില്‍ ആദ്യത്തെയും ഇന്ത്യയില്‍ അഞ്ചാമത്തെതുമാണ്.2012 മുതല്‍ തുടങ്ങിയ പ്രയത്‌നത്തിന്റെ ഫലം കണ്ടു തുടങ്ങിയത് ഒമ്പത് മാസം മുമ്പാണ്.ടെസ്റ്റ്യൂസ് ഗര്‍ഭധാരണം പരീക്ഷിച്ച മൂന്ന് പേരില്‍ ഒരാളുടേത് അലസിപ്പോയി.ഇത് ആദ്യത്തേതാണ്.ഇപ്പോള്‍ ഏഴ് പേര്‍ ടെസ്റ്റ് ശിശുക്കള്‍ക്ക് ജന്മം നല്‍കാന്‍ ഒരുങ്ങിനില്‍ക്കുന്നു.സ്വാകാര്യാശുപത്രിയില്‍ അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ ചെലവ് വരുന്ന ഈ ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ് ചെലവ്.ഫെര്‍ട്ടിലിറ്റ് യൂണിറ്റ് മേധാവി ഡോ.സി നിര്‍മ്മലയുടെ നേതൃത്വത്തില്‍ ഡോ.ഷീലാ ബാലകൃഷ്ണന്‍, ഡോ.ടിവി ശരവണകുമാര്‍, ഡോ.എം അനിത,ഡോ.റജി മോഹന്‍ എന്നിവരാണ് ചരിത്ര നേട്ടം കൈവരിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News