Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖ നായികയെ തേടുന്നു. 18നും 26നുമിടെയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഡ്രൈവിംഗ് അറിഞ്ഞിരിക്കണമെന്ന് സിനിമയുടെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ കാസ്റ്റിംഗ് കോള്‍ പരസ്യത്തില്‍ പറയുന്നു. താല്‍പര്യമുള്ളവര്‍ക്ക് handmadecasting@gmail.com എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയ്ക്കാം. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സമീറും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന് രാജേഷ് ഗോപിനാഥന്‍ ആണ് തിരക്കഥ എഴുതുന്നത്. സമീര്‍ താഹിര്‍, ആഷിക് ഉസ്മാന്‍, ഷൈജു ഖാലിദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഹാന്‍ഡ് മേഡ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം.
Leave a Reply