Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:37 am

Menu

Published on April 16, 2014 at 4:12 pm

ഐപിഎല്‍ ഏഴാം സീസണിന് ഇന്ന് തുടക്കം

uae-all-set-to-host-ipl-season-7

ദുബൈ:ഐപിഎല്‍ ഏഴാം സീസണിന് ഇന്ന് യുഎ ഇയിൽ   തുടക്കം.അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലായി ഏപ്രില്‍ 30 വരെ 20 മത്സരങ്ങളാണ് ആദ്യഘട്ടത്തില്‍. ബാക്കി മത്സരങ്ങള്‍ മേയ് രണ്ടുമുതല്‍ ജൂണ്‍ ഒന്നുവരെ ഇന്ത്യയിലെ 10 നഗരങ്ങളില്‍ നടക്കും.സചിന്‍ ടെണ്ടുല്‍കറില്ലാത്ത ആദ്യ ഐ.പി.എല്‍ സീസണാണിത്. ഇതുവരെ നടന്ന ആറു സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് രണ്ടു തവണയും രാജസ്ഥാന്‍ റോയല്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ ഒാേരാ തവണയും ചാമ്പ്യന്‍മാരായി. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും 2012 ലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേ‍ഴ്സും തമ്മിലാണ് ആദ്യ പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.  ഫൈനല്‍ ഉള്‍പ്പെടെയുള്ള രണ്ടാം ഘട്ട മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കും. ലീഗ് മത്സരങ്ങളില്‍ എല്ലാ ടീമുകളും പരസ്പരം രണ്ട് തവണ എറ്റുമുട്ടും. കൂടുതല്‍ പോയന്റ് നേടുന്ന നാല് ടീമുകള്‍ ഫൈനല്‍ റൗണ്ടിലെത്തും. മുപ്പത് കോടി രൂപയാണ് ഈ സീസണിലെ വിജയികള്‍ക്കുള്ള സമ്മാനത്തുക. ചാമ്പ്യന്മാര്‍ക്ക്‌ 13 കോടി രുപയും, റണ്ണേ‍ഴ്സിന് എട്ട് കോടി രൂപയും ലഭിക്കും. മൂന്നാം സ്ഥാനക്കാര്‍ക്ക്‌ 5 കോടിയും, നാലാം സ്ഥാനക്കാര്‍ക്ക്‌ 4 കോടിയും സമ്മാനത്തുകയായി ലഭിക്കും. ഇതാദ്യമായി യു.എ.ഇയില്‍ വിരുന്നെത്തിയ ഐ.പി.എല്ലിനായി പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏറെ താല്‍പര്യത്തോടെയാണ് കാത്തിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News