Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:03 am

Menu

Published on August 27, 2014 at 10:58 am

മനുഷ്യശരീരം കാര്‍ന്നു തിന്നുന്ന ബാക്ടീരിയ യുഎഇ കടല്‍തീരങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

uae-beach-goers-cautioned-about-flesh-eating-bacteria

ദുബൈ:മനുഷ്യ ശരീരം കാര്‍ന്നു തിന്നുന്ന പ്രത്യേക ബാക്ടീരിയകളെ യുഎഇ കടല്‍തീരങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.അതിനാൽ കടല്‍തീരങ്ങളില്‍ ഉല്ലാസത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യു എ ഇ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ശരീരത്തിലെ മുറിവുകളിലൂടെയാണ് ബാക്ടീരിയ പ്രവേശിക്കുക. ബാക്ടീരിയ പിന്നീട് രക്തത്തില്‍ പ്രവേശിക്കും. പ്രതിരോധ ശേഷിയെ തകര്‍ക്കുകയും ചെയ്യും. അമേരിക്കയില്‍ ഫ്‌ളോറിഡ മുതല്‍ ടെക്‌സാസ് വരെ ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ട്.കടല്‍ ജലത്തിന് ചൂടുപിടിച്ചപ്പോള്‍ ഇവ പെരുകുകയായിരുന്നു. ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയാണ് ഇതിന്റെ ആക്രമണം രൂക്ഷമാകുന്നത്. കടല്‍ മത്സ്യങ്ങളും കക്കയിറച്ചിയും വേവിക്കാതെ കഴിക്കുന്നവരിലും ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ട്.ഇത്തരം ബാക്ടീരിയകളുടെ ആക്രമണത്തില്‍ ഫ്‌ളോറിഡയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.

bacteria

Loading...

Leave a Reply

Your email address will not be published.

More News