Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:05 pm

Menu

Published on May 26, 2015 at 12:05 pm

യുസി ബ്രൗസര്‍ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്

uc-browser-found-to-leak-mobile-number-and-other

പ്രമുഖ മൊബൈല്‍ വെബ് ബ്രൗസറായ യൂസി ബ്രൗസര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. കനേഡിയന്‍ ടെക്‌നോളജി റിസര്‍ച്ച് ഗ്രൂപ്പായ സിറ്റിസണ്‍ ലാബ് ആണ് ഇത് കണ്ടെത്തിയത്. ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ അടക്കം യുസി ബ്രൗസര്‍ ചോര്‍ത്തുന്നുവെന്നും ഇത് പിന്നീട് ഒരു മൂന്നാം കക്ഷിക്ക് കൈമാറുന്നു എന്നുമാണ് റിപ്പോര്‍ട്ട്. യുസി ബ്രൗസറില്‍ റജിസ്ട്രര്‍ ചെയ്ത 500 ദശലക്ഷം പേരുടെ വിവരങ്ങളാണ് ഇപ്പോള്‍ അപകടത്തിലായിരിക്കുന്നത്.ചൈനീസ് കമ്പനിയായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് യു.സി ബ്രൗസര്‍. ഒരു മൊബൈല്‍ ഉപയോക്താവിന്‍റെ ഐഎംഎസ്ഐ, ഐഎംഇഐ, ജിയോ ലോക്കേഷന്‍ എന്നിവയാണ് ചോര്‍ത്തപ്പെടുന്ന വിവരങ്ങള്‍. ഇതുവഴി നിങ്ങളുടെ സെല്ലുലാര്‍ ഐഡന്‍റിഫിക്കേഷന്‍ ഒരു മൂന്നാം പാര്‍ട്ടിക്ക് ലഭിക്കാന്‍ എളുപ്പമാക്കും സിറ്റിസണ്‍ ലാബ് പറയുന്നു.ചൈനയിലും ഇന്ത്യയിലുമാണ് കൂടുതലായി ഇത്തരം ചോര്‍ത്തലുകള്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പലപ്പോഴും ഭരണകൂടങ്ങള്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ രഹസ്യമായി എടുക്കാറുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.എന്തായാലും വിഷയം ഗൗരവമായി പരിഗണിക്കാം എന്നാണ് അലിബാബ വക്താവ് ബോബ് ക്രിസ്റ്റി പറയുന്നത്. സിറ്റിസണ്‍ ലാബ് ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ ഗൗരവമായി പരിഗണിച്ച്, അത് ഫിക്സ് ചെയ്യും, തുടര്‍ന്ന് ഉപയോക്താവിന് അത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ നല്‍കും. അലിബാബ പറയുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ തന്നെ വിഷയം അലിബാബയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായി റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News