Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 15, 2026 11:27 pm

Menu

Published on January 15, 2014 at 3:01 pm

കാമുകനുമൊത്തുള്ള നഗ്നചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍: പെണ്‍കുട്ടിയെ കോളേജില്‍നിന്ന് പുറത്താക്കി

udupi-college-suspeds-girl

മംഗലാപുരം: ഫെയ്‌സ്ബുക്കില്‍ കാമുകനുമൊത്തുള്ള നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഉഡുപ്പിയിലെ ഒരു സ്വകാര്യ കോളേജിലെ പെണ്‍കുട്ടിയെയാണ് പ്രിന്‍സിപ്പാല്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ പെണ്‍കുട്ടിക്ക് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടിയെന്ന് പ്രിന്‍സിപ്പല്‍ കെ സദാശിവ് റാവു പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് യുവാവുമൊത്തുള്ള നഗ്നഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. പെണ്‍കുട്ടിയെ വെച്ച് വിലപേശാന്‍ ശ്രമിച്ച യുവാവ് അതില്‍ പരാജയപ്പെട്ടപ്പോള്‍ പ്രതികാരമായി ഫോട്ടോകള്‍ ഫെയ്‌സ്ബുക്കിലിടുകയായിരുന്നു. ഇയാളെ പൊലീസ് അടുത്തദിവസം അറസ്റ്റ്‌ചെയ്തു. കോളേജിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് പാഠമാകാനാണ് പെണ്‍കുട്ടിയുടെ സസ്‌പെന്‍ഷനെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.പെണ്‍കുട്ടിയുടെ അമ്മയെ കഴിഞ്ഞ ദിവസം കോളേജിലേക്ക് വിളിച്ചുവരുത്തി നടപടിയെക്കുറിച്ച് അറിയിച്ചിരുന്നു. മകള്‍ തുടര്‍ന്ന് കോളേജിലേക്ക് വരാവുന്ന മാനസികാവസ്ഥയിലല്ലെന്ന് അവര്‍ പറയുകയുംചെയ്തു. തുടര്‍ന്നാണ് മാനേജ്‌മെന്റുമായി സംസാരിച്ച് നടപടിയെടുത്തതെന്ന് റാവു അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News