Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രണ്ടു വയസ്സുള്ള കുഞ്ഞിനെ ഭക്ഷണം കഴിക്കുന്നതിനിടെ കുറുമ്പ് കാട്ടിയതിന് ക്രൂരമായി മർദ്ദിച്ച ആയയെ പോലീസ് അറസ്റ്റ് ചെയ്തു. ഉഗാണ്ടയിലാണ് സംഭവം നടന്നത്. അനീല കമാൻസി എന്ന കുഞ്ഞിൻറെ അച്ഛൻ എറിക് കമാൻസി ജോലിക്ക് പോയി തിരിച്ച് വീട്ടിലെത്തി രഹസ്യ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആയ കുഞ്ഞിനെ ചവിട്ടിത്തെറിപ്പിക്കുകയും നിലത്തിട്ട് തിരുമ്മുന്നതുമായ ക്രൂരതകൾ കണ്ടത്. ചോദ്യം ചെയ്തപ്പോൾ സ്ത്രീ കുറ്റം സമ്മതിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് കമാൻസി തന്നെ തല്ലിച്ചതച്ചതായി ആയ പോലീസിൽ പരാതി നൽകി .ഇതിനെ തുടർന്ന് കമാൻസിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും തൻറെ കുഞ്ഞിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പോലീസിന് കാണിച്ച് കൊടുത്തപ്പോൾ കമാൻസിക്കെതിരെയുള്ള കേസ് പോലീസ് പിൻവലിച്ചു. കൂടാതെ ആയയെ പീഡന വിരുദ്ധ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കമാൻസിയയുടെ ആക്രമണത്തിൽ പരിക്കേറ്റ ആയയിപ്പോൾ വീൽച്ചെയറിലാണ്.
–
Leave a Reply