Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:49 am

Menu

Published on May 28, 2013 at 5:34 am

മുഖ്യമന്ത്രി ആഭ്യന്തരം ഏറ്റെടുത്താല്‍ ചെന്നിത്തല വിട്ടുവീഴ്ച ചെയ്തേക്കും

umman-chandi-should-look-after-excise

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. മന്ത്രിസഭാ പുനഃസംഘടനയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ആവും ചർച്ച വിഷയം. ചര്‍ച്ചയുടെ കാര്യം ഇതുവരെ ആരും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.

ഉപമുഖ്യമന്ത്രി പദത്തോടൊപ്പം ആഭ്യന്തരവകുപ്പ് എന്ന ആവശ്യത്തില്‍ ഐ ഗ്രൂപ്പ് ഉറച്ചുനില്‍ക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ആഭ്യന്തരം ഏറ്റെടുത്താല്‍ രമേശ് ചെന്നിത്തല വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നാണ് സൂചന. എങ്കില്‍ അദ്ദേഹം റവന്യൂ വകുപ്പോടെ ഉപമുഖ്യമന്ത്രിയാവാന്‍ തയ്യാറായേക്കും.

കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ഉപമുഖ്യമന്ത്രി പദവിയില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഇത് അനുവദിക്കുന്നതിനെപ്പറ്റി ചര്‍ച്ച നടക്കുന്നത്. നേതൃത്വം ഇത് അംഗീകരിക്കുമെന്നുതന്നെയാണ് ഇരുപക്ഷത്തിന്റെയും പ്രതീക്ഷ. ഇക്കാര്യത്തില്‍ തീരുമാനമായാല്‍ വ്യാഴാഴ്ച നടക്കുന്ന മുഴുദിന യു.ഡി.എഫ് യോഗത്തില്‍ ഇതിന് ഘടകകക്ഷികളുടെ അംഗീകാരം തേടും.

ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ബാലകൃഷ്ണ പിള്ള കത്തുനല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി അനുകൂല നിലപാടല്ല അറിയിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News