Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:38 am

Menu

Published on August 25, 2015 at 9:47 am

കടല്‍ക്കൊലകേസ്:ഇരുരാജ്യങ്ങളും വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ അന്താരാഷ്ട്ര കോടതി

un-tribunal-to-india-italy-suspend-all-trials-against-marines

ബര്‍ലിന്‍: കടല്‍ക്കൊലകേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ അന്താരാഷ്ട്ര ട്രിബ്യൂണല്‍കോടതിയുടെ ഉത്തരവ്. ഇരുരാജ്യങ്ങളും കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടു. ഇറ്റലി രണ്ട് അപ്പീലുകൾ നൽകിയത് ശരിയായില്ല. അടുത്തമാസം 24 ന് ഇരു രാജ്യങ്ങളും പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്നും പറഞ്ഞു.  ഇറ്റലിയുടെ വാദം തെറ്റിദ്‌ധാരണാ ജനകമാണെന്ന് ട്രൈബ്യുണൽ വ്യക്‌തമാക്കി. ഇറ്റലിയുടെയും നാവികരുടെയും ആത്‌മാഭിമാനം ചോദ്യം ചെയ്യപ്പെട്ടിട്ടില്ലയെന്നും ട്രൈബ്യുണൽ പറഞ്ഞു.പ്രതികളുടെ വിചാരണ ഏത് രാജ്യത്താണെന്ന് ട്രൈബ്യുണൽ വ്യക്‌തമാക്കിയിട്ടില്ല.2012ല്‍ കൊല്ലം തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലെ വിചാരണ ദല്‍ഹി കോടതിയിലാണ് നടക്കുന്നത്. കടല്‍ക്കൊലക്കേസ് എന്‍ഐഎ അന്വേഷിക്കുന്നതിനെതിരെ ഇറ്റലി സുപ്രീംകോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നു. നിലവില്‍ രാജ്യത്തെ കോടതിയില്‍ കടല്‍ക്കൊലക്കേസിലെ വിചാരണ നടക്കാത്ത സാഹചര്യത്തിലാണ് ഇറ്റലി രാജ്യാന്തര ട്രിബ്യൂണലിനെ സമീപിച്ചത്. സംഭവം നടന്ന് 1,269 ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും ഇന്ത്യക്കായിട്ടില്ല എന്നായിരുന്നു ഇറ്റലിയുടെ പ്രധാന വാദം. ക്രിമിനല്‍ കേസുകളില്‍ സ്വീകരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും ഇന്ത്യ ചെയ്തിട്ടില്ലെന്നും ഇറ്റലി വാദിച്ചിരുന്നു. കേസ് പരിഹരിക്കും വരെ കേസില്‍ പ്രതികളായ നാവികരെ ഇറ്റലിയില്‍ തങ്ങാന്‍ അനുവദിക്കണമെന്നും ഇന്ത്യയിലെ നിയമനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഇറ്റലി ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News