Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 5:54 pm

Menu

Published on December 10, 2013 at 10:20 am

ഡല്‍ഹിയില്‍ അനിശ്ചിതത്വം തുടരുന്നു

uncertainty-continues-over-govt-formation-in-delhi

ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭയില്‍ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍.വീണ്ടും തിരഞ്ഞെടുപ്പിന് തയ്യാറാവാന്‍ അരവിന്ദ് കെജ്‌രിവാള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുമുണ്ട്. സര്‍ക്കാര്‍ രൂപവത്കരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് ആം ആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു.രാഷ്‌ട്രപതി ഭരണത്തിനു കീഴില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിനുള്ള സാധ്യയിലേക്കാണു ഡല്‍ഹി നീങ്ങുന്നത്‌.ബി.ജെ.പിയും കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയും വീണ്ടുമൊരു തെരഞ്ഞെടുപ്പാണു പ്രതീക്ഷിക്കുന്നത്‌.70 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 36 എം.എല്‍.എമാരുടെ പിന്തുണയാണു വേണ്ടത്‌.ബി.ജെ.പി. 31,ആം ആദ്‌മി പാര്‍ട്ടി 28,കോണ്‍ഗ്രസ്‌ -8 അകാലിദള്‍-1, ജനതാദള്‍ യുണൈറ്റഡ്‌-1,സ്വതന്ത്രന്‍ -1 എന്നിങ്ങനെയാണു കക്ഷിനില.അകാലിദള്‍ അംഗത്തിന്റെ പിന്തുണ ബി.ജെ.പി ഉറപ്പിച്ചിട്ടുണ്ടെങ്കിലും അംഗസംഖ്യ 32 ലേ എത്തൂ.സ്വതന്ത്രന്റെ പിന്തുണ കൂടി ലഭിച്ചാലും കേവല ഭൂരിപക്ഷത്തിനുമൂന്ന്‌ എം.എല്‍.മാരുടെ കുറവുണ്ട്‌. ജെ.ഡി-യു എം.എല്‍.എ.ആം ആദ്‌മി പാര്‍ട്ടിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.ഒരുപാര്‍ട്ടിയുടേയും സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന നിലപാടിലാണ്‌ ആം ആദ്‌മി പാര്‍ട്ടി.ബി.ജെ.പിയോടൊപ്പം സര്‍ക്കാര്‍ രൂപീകരിക്കണമെന്ന്‌ അണ്ണാ ഹസാരെ അനുയായി കിരണ്‍ ബേദി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ നിര്‍ദേശം ആം ആദ്‌മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ്‌ കെജ്‌രിവാള്‍ തള്ളി. ആം ആദ്‌മി പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി അരവിന്ദ്‌ കെജ്‌രിവാളിനെ തെരഞ്ഞെടുത്തു.നിലവിലെ സാഹചര്യത്തില്‍ മന്ത്രിസഭ രൂപീകരിക്കാനില്ലെന്ന നിലപാടിലാണു ബി.ജെ.പി. കുതിരക്കച്ചവടത്തിനില്ലെന്നു പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ഹര്‍ഷവര്‍ധന്‍ വ്യക്‌തമാക്കി.എന്നാല്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ആലോചിക്കുമെന്നാണു ഡല്‍ഹിയുടെ ചുമതലയുള്ള മുതിര്‍ന്ന നേതാവ്‌ നിതിന്‍ ഗഡ്‌കരിയുടെ നിലപാട്‌.ആം ആദ്‌മി പാര്‍ട്ടിയെ പിളര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നും സൂചനകളുണ്ട്‌.സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലഫ്‌.ഗവര്‍ണര്‍ ആദ്യം ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബി.ജെ.പിെയയും അവര്‍ വിസമ്മതിച്ചാല്‍ രണ്ടാം കക്ഷിയെന്ന നിലയില്‍ ആം ആദ്‌മി പാര്‍ട്ടിയെയും സര്‍ക്കാര്‍ രൂപീകരണത്തിനു ക്ഷണിക്കും.ഇരു കൂട്ടരും വിസമ്മതിക്കുകയാണെങ്കില്‍ രാഷ്‌ട്രപതി ഭരണത്തിനു ശിപാര്‍ശയോടെ ഗവര്‍ണര്‍ ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട്‌ നല്‍കും.തുടര്‍ന്ന്‌ കേന്ദ്ര മന്ത്രിസഭ ചേര്‍ന്നു റിപ്പോര്‍ട്ട്‌ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയയ്‌ക്കും.വീണ്ടും തെരഞ്ഞെടുപ്പു നേരിടാന്‍ തയാറാണെന്ന നിലപാടിലാണു കോണ്‍ഗ്രസും ബി.ജെ.പിയും ആം ആദ്‌മി പാര്‍ട്ടിയും.ഉടന്‍ തെരഞ്ഞെടുപ്പു നടത്തിയാല്‍ കൂടുതല്‍ നേട്ടം കൊയ്യാമെന്നാണ്‌ ആം ആദ്‌മി പാര്‍ട്ടി കരുതുന്നത്‌.എന്നാല്‍ വീണ്ടും തെരഞ്ഞെടുപ്പു വേണ്ടി വന്നാല്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ചു മാത്രമേ ഉണ്ടാകുകയുള്ളൂ എന്നാണു സൂചനകള്‍. ഈ സമയത്തിനുള്ളില്‍ ആം ആദ്‌മി പാര്‍ട്ടിയെ തറപറ്റിക്കാമെന്നും കൂടുതല്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കഴിയുമെന്നുമാണു കോണ്‍ഗ്രസും ബി.ജെ.പിയും ആലോചിക്കുന്നത്‌.20-നു ഷീലാ ദീക്ഷിത്‌ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ അതിനു മുമ്പു തന്നെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച്‌ അന്തിമ തീരുമാനം ഉണ്ടാകേണ്ടതുണ്ട്‌.അതുകൊണ്ടു തന്നെ വരുന്ന ദിവസങ്ങളില്‍ ശക്‌തമായ രാഷ്‌ട്രീയ നീക്കങ്ങളും അടിയൊഴുക്കുകളും ഡല്‍ഹി രാഷ്‌ട്രീയത്തില്‍ ഉണ്ടാകുമെന്നാണു സൂചന

Loading...

Leave a Reply

Your email address will not be published.

More News