Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:38 pm

Menu

Published on June 10, 2017 at 9:45 am

ഖത്തറിനെതിരായ നടപടികള്‍ മയപ്പെടുത്തണമെന്ന് യുഎസ്

united-states-on-qatar-crisis

വാഷിങ്ടണ്‍:  സൗദിയോടും സഖ്യരാജ്യങ്ങളോടും ഖത്തറിനെതിരായ നടപടികള്‍ മയപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഎസ്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണാണ്, യാത്ര, വ്യാപാരം എന്നീ മേഖലകളിലെ ഉപരോധം സാധാരണ ജനങ്ങളെ ബാധിക്കുമെന്ന്് ചൂണ്ടിക്കാട്ടി നടപടി മയപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. സാധാരണക്കാരുടെ ദുരിതവും വ്യാപാരത്തിലുണ്ടാകുന്ന ഇടിവും യുഎസിന്റെ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും ടില്ലേഴ്‌സണ്‍ പങ്കുവെച്ചു.

എന്നാല്‍ ഖത്തര്‍ തീവ്രവാദത്തിന്റെ ഉന്നതനിലവാരത്തിലുള്ള സ്‌പോണ്‍സറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്നലെയും ആവര്‍ത്തിച്ചു.

നേരത്തെ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഗള്‍ഫ് രാജ്യങ്ങടക്കം ഒട്ടേറെ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്. ഖത്തറിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും യു.എ.ഇ വ്യോമമേഖലയിലൂടെ കടന്നുപോകുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. അതുമൂലം ഇന്ത്യയില്‍നിന്നടക്കമുള്ളവ യാത്രക്കാര്‍ക്ക് പലവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നു.

ദോഹയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ ഇനി ഇറാന്‍ വ്യോമാതിര്‍ത്തി വഴി പോകേണ്ട സാഹചര്യമാണുണ്ടായിരുന്നത്. ഇതോടെ കേരളത്തില്‍നിന്നുള്ള യാത്രാസമയം 10 15 മിനിറ്റ് കൂടും.

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ഖത്തറിലുള്ള നയതന്ത്ര പ്രതിനിധികളെയും ജനങ്ങളെയും തിരിച്ചുവിളിക്കുന്നതിനും ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News