Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:17 am

Menu

Published on April 26, 2017 at 2:59 pm

ആ രാവണവേഷത്തെ കളിയാക്കിയവര്‍ക്ക് ഉണ്ണി മുകുന്ദന്റെ മറുപടി

unnimukundan-ravana-photo-clint-movie

രാവണന്റെ വേഷത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍.

ക്ലിന്റ് എന്ന മഹാപ്രതിഭയുടെ ഒരു ചിത്രം തന്നിലൂടെ സാക്ഷാത്കരിക്കുകയാണ് ചെയ്തതെന്നും ചിത്രത്തെ കളിയാക്കിയ ചിലരുടെ കമന്റുകള്‍ തന്നെ വേദനിപ്പിച്ചുവെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അത്ഭുത ബാലന്‍ ക്ലിന്റിന്റെ ജീവിതത്തെ ആസ്പദമാക്കി ഹരികുമാര്‍ ഒരുക്കുന്ന ക്ലിന്റ് എന്ന ചിത്രത്തില്‍ ക്ലിന്റിന്റെ പിതാവ് ജോസഫ് എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്.

ഈ മാസം 20നാണ് ഉണ്ണി മുകുന്ദന്‍ രാവണന്റെ വേഷത്തിലുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് ലെഗ്ഗിന്‍സും പാവാടയും ധരിച്ച രാവണന്‍, കുടവയറുള്ള രാവണന്‍, പത്ത് തലയില്ലാത്ത രാവണന്‍ എന്നിങ്ങിനെയായിരുന്നു ഫേസ്ബുക്കിലെ പരിഹാസങ്ങള്‍.

ഇതോടെയാണ് വികാരനിര്‍ഭരമായ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയത്. ഒരു കൊച്ചു കലാകാരന്‍ ചുരുങ്ങിയ ജീവിതത്തില്‍ വരച്ച ആയിരക്കണക്കിന് ചിത്രങ്ങളില്‍ ഒന്നിന്റെ കഥാപാത്ര ആവിഷ്‌കാരമാണ് താന്‍ നടത്തിയതെന്നും അഞ്ചാമത്തെ വയസ്സില്‍ വരച്ച, തോറ്റു പോയ രാവണ്‍ എന്ന സൃഷ്ടിയോട് യോജിക്കുന്ന വേഷമാണ് ധരിച്ചതെന്നും ഉണ്ണി മുകുന്ദന്‍ വീഡിയോയില്‍ പറയുന്നു.

ശാരീരിക അനുപാതം കൃത്യമായ ചിത്രങ്ങളില്‍ ഒന്നായാണ് ക്ലിന്റ് വരച്ച ഈ ചിത്രം കണക്കാക്കപ്പെടുന്നത്. ജോസഫ് ഈ വേഷം കെട്ടി മകന്‍ ക്ലിന്റിന് മുന്നില്‍ നിന്നിരുന്നു. ഉണ്ണി മുകുന്ദനെ വിമര്‍ശിക്കുന്നതില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ല. എന്നാല്‍ നമ്മള്‍ ഇവിടെ അറിഞ്ഞോ അറിയാതെയോ കളിയാക്കുന്നത് ക്ലിന്റിനെയാണ്. ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമായിപ്പോയേനെയെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

ക്ലിന്റിനെ കുറിച്ച് താന്‍ കൂടുതല്‍ അറിഞ്ഞത് അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് അമ്മു നായര്‍ എഴുതിയ ‘എ ബ്രീഫ് അവര്‍ ഓഫ് ബ്യൂട്ടി’ എന്ന പുസ്തകത്തില്‍ നിന്നാണ്. ഹരികുമാര്‍ സാര്‍ ജോസഫിന്റെ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ക്ലിന്റിനെക്കുറിച്ച് ഒന്നും അറിയതെ അഭിനയിക്കരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

ആ ചിത്രം കണ്ട് ക്ലിന്റിനെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കില്‍ തനിക്ക് കൂടുതല്‍ സന്തോഷമായെനെ. എന്നാല്‍ ഒരുപാട് പേര്‍ കളിയാക്കുകയാണ് ചെയ്തത്. സിനിമയിലെ ഒരു കഥാസന്ദര്‍ഭത്തിനുവേണ്ടി ചെയ്തതതാണ്. അല്ലാതെ ഒരു കോമാളിത്തരത്തിന് വേണ്ടി കെട്ടിയ വേഷമല്ലെന്നു പറഞ്ഞാണ് ഉണ്ണി മുകുന്ദന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News