Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:39 am

Menu

Published on October 21, 2015 at 1:31 pm

അമിതാബച്ചനും കുടുംബത്തിനും പ്രതിമാസം 50,000 രൂപ വീതം പെന്‍ഷന്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം

up-to-pay-big-b-jaya-rs-50k-pension

ലക്‌നൗ: അമിതാഭ്  ബച്ചനും ഭാര്യ ജയാ ബച്ചനും മകന്‍ അഭിഷേക് ബച്ചനും പ്രതിമാസം 50,000 രൂപ വീതം പെന്‍ഷന്‍ നൽകാൻ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനുമാണ് പെൻഷൻ നൽകുന്നത്. പ്രതിമാസം 50,000 രൂപ വീതം ജീവിതകാലം മുഴുവന്‍  പെന്‍ഷനായി  നല്‍കാനാണ് സർക്കാർ  തീരുമാനിച്ചിരിക്കുന്നത്. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരാണ് ബിഗ്ബിയുടെ കുടുംബത്തിന് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ബഹുമതിയായ യാഷ് ഭാരതി സമ്മാന്‍ ലഭിക്കുന്നവര്‍ക്കാണ് പ്രതിമാസം 50,000 രൂപ പെന്‍ഷന്‍ കിട്ടുക.അതേസമയം, യുപി സർക്കാരിന്റെ പെൻഷൻ തനിക്കോ കുടുംബത്തിനോ വേണ്ടെന്ന് അമിതാഭ് ബച്ചൻ വ്യക്തമാക്കി.സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് യാഷ് ഭാരതി പുരസ്‌കാരം. സിനിമ, കല, സാഹിത്യം, കായികം തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ഇതുവരെ 150ല്‍ അധികം ആളുകള്‍ക്ക് യാഷ് ഭാരതി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1994ല്‍ ആരംഭിച്ച അവാര്‍ഡ് ആദ്യമായി ലഭിച്ചത് അമിതാഭ്  ബച്ചന്റെ പിതാവും പ്രമുഖ കവിയുമായിരുന്ന ഹരിവംശറായ് ബച്ചനായിരുന്നു. സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലുള്ളപ്പോള്‍ മാത്രമാണ് പുരസ്‌കാരം നല്‍കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News