Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:50 pm

Menu

Published on October 17, 2016 at 8:34 am

ഉറി ആക്രമണം: ഭീകരര്‍ അതിര്‍ത്തിയിലെ വൈദ്യുത വേലി കടന്നത് ഏണി ഉപയോഗിച്ച്;സൈന്യത്തിന്റെ സുപ്രധാന കണ്ടെത്തല്‍..!!

uri-terrorists-scaled-electrified-loc-fence-using-a-ladder

ന്യൂഡൽഹി: ഉറിയിലെ സൈനിക ക്യാംപിൽ ആക്രമണം നടത്തി 19 ജവാന്മരെ കൊലപ്പെടുത്തിയ നാല് ഭീകരർ അതിർത്തിയിലെ  വൈദ്യുത വേലി കടന്നത് ഏണിയുടെ സഹായത്തോടെയെന്നു റിപ്പോർട്ട്. ഭീകരർ എത്തിയ മാർഗം കണ്ടെത്തുന്നതിനായി സൈന്യം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.അതിര്‍ത്തിക്കിരുവശത്തും കോണികള്‍ സ്ഥാപിച്ചശേഷമായിരുന്നു നുഴഞ്ഞുകയറ്റം. അതിര്‍ത്തിവേലിയിലെ ചെറിയ വിടവിലൂടെ ഒരാള്‍ ആദ്യം കടന്നു. മറ്റു മൂന്നുപേരുടെ കൈവശവും ആക്രമണത്തിനാവശ്യമായ ആയുധങ്ങളും മറ്റുമുണ്ടായിരുന്നതിനാല്‍ ഈ വിടവിലൂടെ കടക്കുക സാധ്യമായിരുന്നില്ല. ആദ്യം കടന്നയാള്‍ ഒപ്പം കൊണ്ടുവന്ന കോണി ഇന്ത്യയുടെ ഭാഗത്ത് സ്ഥാപിച്ചു. മറ്റു മൂന്നു പേരും പാക് ഭാഗത്തുവെച്ച കോണി വഴി കയറി ഇന്ത്യയുടെ ഭാഗത്തെ കോണിയിലൂടെ ഇറങ്ങുകയായിരുന്നു.സൈനികരുടെ പെട്രോളിംഗ് ഉള്ള പ്രദേശമായതിനാൽ തന്നെ ഏറെ സമയം എടുത്താണ്  ഭീകരർ ഇന്ത്യൻ മേഖലയിലേക്ക് കടന്നത്.

അതിർത്തിയിൽ പ്രവേശിപ്പിച്ചതിന് ശേഷം പാകിസ്ഥാന്റെ വശത്തുണ്ടായിരുന്ന മുഹമ്മദ് കബീർ അവാൻ, ബഷറത് എന്നിവർക്ക് ഭീകരർ ഏണി കൈമാറി.  നുഴഞ്ഞു കയറിയതിനുള്ള തെളിവ് നശിപ്പിക്കാൻ‌ വേണ്ടിയായിരുന്നു ഇതെന്നും റിപ്പോർട്ടിൽ പറയുന്നു.ഉറിക്ക് സമീപത്തെ ഗ്രാമമായ ജബ്‌ലയിലും ഗോഹലനിലും ഭീകരര്‍ അഭയം തേടിയോ എന്നത് സംബന്ധിച്ചും സൈന്യം അന്വേഷണം നടത്തുന്നുണ്ട്. ഉറിയിലെ ആക്രമണത്തെ തുടര്‍ന്ന് ആഭ്യന്തര അന്വേഷണം നടത്തിയ സൈന്യം അവിടത്തെ ബ്രിഗേഡ് കമാന്‍ഡര്‍ കെ.സോമശങ്കറിനെ മാറ്റിയിരുന്നു. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാനാണ് സൈന്യം ഒരുങ്ങുന്നത്. ഭാാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടാവും.

Loading...

Leave a Reply

Your email address will not be published.

More News