Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 10:16 am

Menu

Published on March 5, 2015 at 1:06 pm

തെക്കന്‍ കൊറിയയിൽ യുഎസ് അംബാസിഡര്‍ക്ക് നേരെ കത്തി ആക്രമണം

us-ambassador-to-south-korea-mark-lippert-attacked-with-razor

സിയോള്‍: തെക്കന്‍ കൊറിയയിലെ യുഎസ് അംബാസിഡര്‍ മാര്‍ക്ക് ലിപ്പര്‍ട്ടിന് നേരെ ആക്രമണം. . കത്തി കൊണ്ടായിരുന്നു ആക്രമണം.  ആക്രമണത്തില്‍ മുഖത്തും ഇടതുകയ്യിലും മുറിവേറ്റു. സംഭവത്തിൽ ഉത്തര കൊറിയയിൽ ആക്ടിവിസ്റ്റായ 55 കാരൻ കിം കി ജോങിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നു പുലര്‍ച്ചെ തലസ്ഥാനമായ സിയോളിലായിരുന്നു സംഭവം.സെന്‍ട്രല്‍ സിയോളില്‍ പ്രഭാഷണം നടത്തുന്നതിനിടെ കൈയിൽ കരുതിയിരുന്ന കത്തിയുമായി കിം, ലിപ്പേർട്ടിനെ ആക്രമിക്കുകയായിരുന്നു. കത്തിക്ക് 10 ഇഞ്ച് നീളമുണ്ടായിരുന്നു. കൈയിൽ കരുതിയിരുന്ന കത്തിയുമായി എത്തിയ  വടക്കന്‍ കൊറിയകള്‍ വീണ്ടും ഒന്നുചേരണമെന്ന് ഉറക്കെവിളിച്ചു പറഞ്ഞായിരുന്നു കിം കി ജോങ് ലിപ്പർട്ടിനെ ആക്രമിച്ചത്.തെക്കന്‍ കൊറിയയും യുഎസും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസം അവസാനിപ്പിക്കണമെന്നും ഇയാള്‍ ആക്രമണത്തിനിടെ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.ആക്രമണത്തെ അപലപിട്ട് യുഎസ് രംഗത്തെത്തി. യുഎസ് പ്രതിരോധ വകുപ്പിലെ മുന്‍ യുഎസ് അസിസ്റ്റന്‍റ് സെക്രട്ടറിയായ ലിപ്പര്‍ട്ടിനെ കഴിഞ്ഞ വര്‍ഷമാണ് തെക്കന്‍ കൊറിയയിലെ അംബാസിഡറായി നിയമിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News