Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:25 am

Menu

Published on July 2, 2013 at 1:20 pm

ഇന്ത്യന്‍എംബസിയില്‍ നിന്നും അമേരിക്കന്‍ ചാരസംഘടനകള്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി

us-has-been-spying-on-dozens-of-foreign-embassies

വാഷിങ്ടണ്‍::::::: യു.എസിലെ ഇന്ത്യന്‍എംബസിയില്‍ നിന്നും അമേരിക്കന്‍ ചാരസംഘടനകള്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതായി ലണ്ടനിലെ ‘ദ ഗാര്‍ഡിയന്‍’ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.’ഡ്രോപമയര്‍’ എന്നായിരുന്നു പദ്ധതിയുടെ പേര്. അമേരിക്കയുടെ 38 നയതന്ത്രപദ്ധതിയിലെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നായിരുന്നു ഇന്ത്യയെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. ആന്‍റിനയടക്കമുള്ള ഇലക്‌ട്രോണിക് സംവിധാനമുപയോഗിച്ചാണ് എംബസിയില്‍നിന്ന് വിദേശമന്ത്രലയത്തിലേക്ക് അയയ്ക്കുന്ന രഹസ്യങ്ങള്‍ ചോര്‍ത്തിയത്. എംബസിയില്‍ പ്രത്യേക ഫാക്‌സ് യന്ത്രവും ഇതിനായി ഉപയോഗിച്ചു. 2007-ലെ അമേരിക്കന്‍ ദേശീയ സുരക്ഷാഏജന്‍സിയുടെ രേഖ ഉദ്ധരിച്ചാണ് ‘ഗാര്‍ഡിയന്‍’ വാര്‍ത്ത പുറത്തുവിട്ടത്.

ഇന്ത്യക്ക് പുറമെ ജപ്പാന്‍, തുര്‍ക്കി, ദക്ഷിണകൊറിയ, മെക്‌സിക്കോ, ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ എംബസികളിലും ചോര്‍ത്തല്‍പദ്ധതി നടന്നു. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട വിവിധ രാജ്യങ്ങളിലെ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി ജര്‍മനിയിലെ ഒരു മാസിക ഞായറാഴ്ച പുറത്തുവിട്ടിരുന്നു.ഇത്തരം ചാരപ്രവര്‍ത്തനം അമേരിക്ക ഉടന്‍ നിര്‍ത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഒലാന്ദ് ആവശ്യപ്പെട്ടു. വെളിപ്പെടുത്തലുകള്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനുംതമ്മില്‍ തുടങ്ങാനിരിക്കുന്ന വന്‍കിട വ്യാപാരപദ്ധതികളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദേശീയസുരക്ഷയ്ക്ക് വേണ്ടിയുള്ള ഇത്തരം പദ്ധതികള്‍ സാധാരണമാണെന്ന് യു.എസ്. വിദേശകാര്യസെക്രട്ടറി ജോണ്‍കെറി പ്രതികരിച്ചു. അതേസമയംഅമേരിക്കയുടെ ചോര്‍ത്തല്‍പദ്ധതിയെക്കുറിച്ച് പുറത്തുവിട്ട എഡ്വേര്‍ഡ് സ്‌നോഡന്‍ തിങ്കളാഴ്ചയും മോസ്‌കോ വിമാനത്താവളം വിട്ടില്ല. സ്‌നോഡന്‍ തങ്ങളുടെ നിയന്ത്രണത്തിന് പുറത്താണെന്ന് അദ്ദേഹം അഭയം തേടാനുദ്ദേശിച്ച രാജ്യമായ ഇക്വഡോര്‍ പ്രതികരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News