Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 10:58 am

Menu

Published on December 20, 2013 at 10:31 am

ദേവയാനിക്കെതിരായ കേസ് പിന്‍വലിക്കില്ലെന്ന് അമേരിക്ക

us-has-no-plans-to-drop-charges-against-khobragade

ന്യൂയോര്‍ക്ക്: യുഎസില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെക്കെതിരായ കേസ് പിന്‍വലിക്കില്ലെന്ന് അമേരിക്ക.ദേവയാനിയെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറയണമെന്ന ഇന്ത്യയുടെ ആവശ്യവും അമേരിക്ക തള്ളി.ദേവയാനിക്കെതിരായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പു പറയണമെന്ന ആവശ്യവും അമേരിക്കന്‍ അധികൃതര്‍ തള്ളിയിട്ടുണ്ട്.യു.എന്‍ പ്രതിനിധി സംഘത്തിലേക്കുള്ള ദേവയാനിയുടെ പുതിയ നിയമത്തിന് അമേരിക്കയുടെ അക്രെഡിറ്റേഷന്‍ ആവശ്യമാണ്. എന്നാല്‍ അക്രെഡിറ്റേഷന്‍ നല്‍കില്ളെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ദേവയാനിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ അപമാനിച്ച സംഭവത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം വ്യാഴാഴ്ച വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് ഉന്നയിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News