Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാങ്കോക്ക്: അമേരിക്കയിലേക്ക് അയക്കാനുള്ള പാഴ്സലുകൾക്കിടയിൽ നിന്ന് പിഞ്ചു കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. കുഞ്ഞുങ്ങളുടെ തലയും, കാലുകളും,ചർമ്മവും കൂടാതെ മുതിർന്ന കുട്ടികളുടെയും ശരീര ഭാഗങ്ങൾ കണ്ടെത്തിയതായി തായ്‌ലാൻഡ് പോലീസ് അറിയിച്ചു.പാഴ്സൽ സ്കാൻ ചെയ്യുന്നതിനിടെയാണ് ഇത് കണ്ടെത്തിയത്. ശരീര ഭാഗങ്ങൾ കേടുവരാതിരിക്കാൻ രാസലായനികളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. പ്രസവത്തിനു ശേഷമാണോ ഗർഭപാത്രത്തിൽ വച്ചാണോ കുഞ്ഞുങ്ങൾ മരിച്ചതെന്നറിയാൻ ശരീര ഭാഗങ്ങൾ ഫോറൻസിക് പരിശോധനകൾക്കായി അയച്ചിരിക്കയാണ്. എവിടെ നിന്നാണ് ഇത് അയച്ചതെന്ന് തെളിഞ്ഞിട്ടില്ല. അവയവങ്ങൾ നെവാഡയിൽ നിന്നാണ് അയച്ചിട്ടുള്ളതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Leave a Reply