Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: 16 ദിവസമായി അമേരിക്കയില്‍ തുടരുന്ന സാമ്പത്തിക അടിയന്തരാവസ്ഥക്കും വായ്പ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി അവസാനിക്കുന്നു .ഇതു സംബന്ധിച്ച ബില്‍ അമേരിക്കന്‍ സെനറ്റ് പാസാക്കി. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ 18നെതിരെ 81 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.ബില്‍ അംഗീകാരത്തില്‍ വരണമെങ്കില്‍ ഇനി റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ കൂടി അംഗീകരിക്കേണ്ടതുണ്ട്. റിപബ്ലിക്കന്‍ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചതോടെ ഇതിനും തടസമുണ്ടാവില്ല.
യു.എസ് സെനറ്റ് 18നെതിരെ 81 വോട്ടിന് സാമ്പത്തിക അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശം അംഗീകരിച്ചിരുന്നു. ഈ നിര്‍ദേശം 144 നെതിരെ 285 വേട്ടുകള്‍ക്ക് ജനപ്രതിനിധി സഭയും അംഗീകരിച്ചു.
ബില്ല് തൻറെ മുന്നില്‍ എത്തിയാല്‍ ഉടന്‍ ഒപ്പുവെക്കുമെന്ന് പ്രസിഡന്‍റ് ബറാക്ക് ഒബാമ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ സഹായിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. ബില്ലില്‍ പ്രസിഡന്‍റ് ഒപ്പുവെയ്ക്കുന്നതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
അതേസമയം പ്രശ്നങ്ങള്‍ക്ക് ഭാഗീക പരിഹാരം മാത്രമാണ് ഉണ്ടായിരിക്കുന്നത്. വായ്പാ പരിധി ഫെബ്രുവരി ഏഴു വരെ മാത്രമാണ് ഉയര്‍ത്തിയിരിക്കുന്നത്. അതുപോലെ ബജറ്റ് അംഗീകരിച്ചിരിക്കുന്നത് ജനുവരി 15 വരെയും. അതായത് 2014 ആദ്യം യു.എസ് സഭകള്‍ റിപ്പബ്ളിക്കന്‍, ഡെമോക്രാറ്റ് അംഗങ്ങള്‍ തമ്മില്‍ വീണ്ടും ഒരു ഏറ്റുമുട്ടലിന് സാക്ഷ്യം വഹിക്കും.
Leave a Reply