Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടണ്‍: ഇന്ത്യയിലേക്ക് പോകുന്ന യുഎസ് പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. ഇന്ത്യയിലെ യുഎസ് എംബസി നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണിതെന്നാണ് സൂചന.ഉത്സവകാലമായ നവംബറിൽ ഭീകര സംഘടനയായ ഐഎസ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് എംബസിയുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഐഎസ് ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് യുഎസ് എംബസി അമേരിക്കന്‍ സര്‍ക്കാരിനു വിവരം നല്‍കിയതെന്നാണ് സൂചന. വിദേശികൾ സ്ഥിരമായി സന്ദർശിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും യുഎസ് എംബസി പറയുന്നു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അമേരിക്കന്‍ പൗരന്മാർക്കെതിരെ ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഇന്ത്യയിലെത്തുന്ന പൗരന്മാർക്കും അമേരിക്ക മുന്നറിയിപ്പ് നൽകിയത്. ഇന്ത്യയിലെത്തുന്ന വിദേശികൾ സ്ഥിരമായി സന്ദർശിക്കുന്ന ആരാധനാലയങ്ങൾ , വ്യാപാരകേന്ദ്രങ്ങൾ, ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം.
ഇത്തരം സ്ഥലങ്ങളിൽ ആക്രമണ സാധ്യത കൂടുതലുണ്ടെന്നും എംബസി പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ മുജാഹിദീൻ, ജെയ്ഷെ മുഹമ്മദ് , ലഷ്‍കർ ഇ തൊയിബ തുടങ്ങിയ ഭീകര സംഘടനകൾ ഭീഷണിയാണ്. 2016ൽ അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ആഗോളതലത്തിൽ പൗരന്‍മാർക്ക് നല്‍കിയിരിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് എംബസി അറിയിച്ചു.
Leave a Reply