Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:53 am

Menu

Published on July 1, 2013 at 11:57 am

പ്രളയം തകര്‍ത്ത ഉത്തരാഖണ്ഡിലെ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു

uttarakhand-floods-2013-bro-working-on-war-footing-to-complete-road-connectivity

ഉത്തരാഖണ്ഡ് : പ്രളയം തകര്‍ത്ത റോഡുകള്‍ നന്നാക്കാനുള്ള ശ്രമം ഊര്‍ജിതമാകുന്നു.ബദരീനാഥിനും റാംബാരക്കുമിടയിലെ റോഡ് പുനര്‍നിര്‍മിച്ചു.കേദാര്‍നാഥ് താഴ്വരയില്‍ നിരവധി മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയിലുള്ളതായി ഉത്തരാഖണ്ഡ് ആരോഗ്യ മന്ത്രി സുരീന്ദര്‍ സിങ്ങും പറഞ്ഞു. പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 10,000 ആണെന്ന് ഉത്തരാഖണ്ഡ് ആരോഗ്യ മന്ത്രി സുരീന്ദര്‍ സിങ്ങും വ്യക്തമാക്കി. എന്നാല്‍, മുഖ്യമന്ത്രി വിജയ് ബഹുഗുണ ഇത് കൃത്യമല്ലെന്ന് വ്യക്തമാക്കി. മരിച്ചവരുടെ കൃത്യമായ കണക്ക് കണക്കാക്കാനാവില്ലെന്നും 3000 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും വിജയ് ബഹുഗുണ പറഞ്ഞു. ഇതുവരെ 900 പേരുടെ മൃതദേഹം കണ്ടെടുത്തായി കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി.ജോഷിമഥിനും ഗോവിന്ദഗാട്ടിനുമിടയിലെ പാത വാഹന ഗതാഗതത്തിന് തുറന്നു. കുന്ദ്, ചമോലി, ഒഖിമാത്, ചോപ്ത എന്നിവിടങ്ങള്‍ ബന്ധിപ്പിക്കുന്ന പാതയും നന്നാക്കി. ഇതുവഴി ചരക്ക് ഗതാഗതം ഇപ്പോള്‍ സാധ്യമാണ്. പ്രളയംമൂലം കുടുങ്ങിയ സഞ്ചാരികള്‍ക്ക് സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസുകളില്‍ സൗജന്യ താമസം അനുവദിച്ചിട്ടുണ്ട്. ചെലവിനായി പ്രതിദിനം 2000 രൂപ വീതവും നല്‍കുന്നു.കൂടാതെ കാണാതായവര്‍ക്ക് ബന്ധുക്കളുമായി ബന്ധപ്പെടാന്‍ പലയിടത്തും ഹാം റേഡിയോ പ്രയോജനപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News