Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:06 am

Menu

Published on June 23, 2013 at 10:33 am

ഉത്തരാഖണ്ഡില്‍ വീണ്ടും കനത്ത മഴ. പ്രളയത്തിനു സാധ്യത

uttarakhand-floods-helicopter-operations-halted-due-to-heavy-rain

കേദാര്‍നാഥ്, ബദരിനാഥ്, ഡെറാഡൂണ്‍ , ഋഷികേശ് എന്നീ പ്രദേശങ്ങളില്‍ അപ്രതീക്ഷിതമായി കനത്തമഴ. മഴയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി.
കനത്ത മഴയില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം സാധ്യമാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.എന്നാല്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം തുടരും.കനത്ത മഴ തുടര്‍ന്നാല്‍ വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ട്. മലമുകളില്‍ കുടുങ്ങിയ 73,000 ലേറെ പേരെ രക്ഷപ്പെടുത്തിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു. കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 557 പേരാണ് മരിച്ചത്.വ്യോമസേനയുടെ 43 എണ്ണം ഉള്‍പ്പെടെ 61 ഹെലികോപ്റ്ററുകളാണ് ശനിയാഴ്ച രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെയുള്ളത്.ജൂണ്‍ 25 മുതല്‍ വീണ്ടും മഴ കനത്തേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. മൂന്നുദിവസത്തിനകം രക്ഷാപ്രവര്‍ത്തനം പൂര്‍ണമാക്കുമെന്ന് കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News