Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2025 12:05 am

Menu

Published on June 22, 2013 at 12:50 pm

സര്‍വനാശം വിതച്ച മണ്ണില്‍ വീണ്ടും പേമാരിക്ക് സാധ്യത

uttarakhand-more-rain-forecast-may-add-to-misery

ന്യൂഡല്‍ഹി: സര്‍വനാശം വിതച്ച പ്രളയ ദുരിതത്തില്‍ മരണം കവര്‍ന്നത് 550 ജീവനുകളാണ്. കേദാര്‍നാഥ് ഒരു ശവപ്പറമ്പ് എന്നും,’സഹസ്രാബ്ദത്തിലെ നാശം എന്നും വിശേഷിക്കപ്പെട്ടുക്കഴിഞ്ഞു. അപകടത്തിലായവരെ സൈന്യം രക്ഷിച്ചുകൊണ്ടിരിക്കെ ഉത്തരാഖണ്ഡില്‍ ജൂണ്‍ 25 മുതല്‍ വീണ്ടും പേമാരിയുണ്ടാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. 14,000 പേരെ കാണാനില്ലെന്നാണ് വിവരം.പതിനായിരത്തോളം സൈനികരാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. കരസേനയുടെയും വ്യോമസേനയുടെയും 43 ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.കേദാര്‍നാഥും ബദരിയും പഴയ നിലയിലാക്കാന്‍ നാലോ അഞ്ചോ വര്‍ഷം വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.ഉത്തരാഖണ്ഡിന് അടിയന്തര ദുരിതാശ്വാസ സഹായമായി കേന്ദ്രസര്‍ക്കാര്‍ 145 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News