Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:34 pm

Menu

Published on March 24, 2016 at 12:57 pm

വി.ഡി. രാജപ്പൻ അന്തരിച്ചു

v-d-rajappan-pass-away

തിരുവനന്തപുരം∙ പ്രശസ്ത കഥാപ്രസംഗ കലാകാരനും ചലച്ചിത്ര നടനുമായ വി.ഡി. രാജപ്പൻ (70) അന്തരിച്ചു.കോട്ടയത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗ സംബന്ധമായി ഏറെനാളായി ചികിത്സയിലായിരുന്നു. കോട്ടയം സ്വദേശിയാണ്.കഥാപ്രസംഗത്തിലൂടെ സിനിമയിലെത്തിയ വി ഡി രാജപ്പന്‍ ഒരു കാലത്ത് മലയാളത്തിലെ സിനിമകളിലെ സ്ഥിരം ഹാസ കഥാപാത്ര സാന്നിധ്യമായിരുന്നു. മലയാള സിനിമാഗാനങ്ങളുടെ പാരഡികള്‍ അടങ്ങിയ കഥാപ്രസംഗങ്ങള്‍ ഇദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി. പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ കഥാപ്രസംഗങ്ങള്‍ കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ ഇവ കാസറ്റുകളായും വില്‍ക്കപ്പെട്ടിട്ടുണ്ട്.കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാന്‍ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി ഏകദേശം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഹാസ്യനടനായാണ് ഏറെയും വേഷമിട്ടത്. ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം കുറച്ചുകാലമായി കഥാപ്രസംഗ വേദികളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News