Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം: ബാര്‍കോഴ വിഷയത്തില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ പിന്തുണച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.അഴിമതിക്കെതിരെ ആരു പറഞ്ഞാലും ഇടതുമുന്നണി പരിഗണിക്കുമെന്ന് വി എസ് പറഞ്ഞു. സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വി.എസ് പ്രതികരിച്ചത്.വി എസും പിന്തുണച്ചതോടെ പിള്ളയെ പുറത്താക്കുന്ന വിഷയത്തില്‍ യു.ഡി.എഫില്‍ തിരിക്കിട്ട കൂടിയാലോചന നടക്കുകയാണ്. പുതിയ സാഹചര്യങ്ങളെക്കുറിച്ച് മുന്നണി യോഗത്തിന് ശേഷം പ്രതികരണമെന്നാണ് ബാലകൃഷ്ണപിള്ളയുടെയും പി.സി ജോര്‍ജിന്റെയും മറുപടി. നാളെ മുന്നണി യോഗത്തിന് ശേഷം കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയും ചേരുന്നുണ്ട്.മുന്നണി യോഗം ചേരാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നത്.അഴിമതിക്കെതിരെ ഒരാള്‍ പറയുന്നത് എങ്ങനെ തെറ്റാവുമെന്ന് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. യു.ഡി.എഫ് തീരുമാനമെടുക്കട്ടെ, അതിനു ശേഷം ഇക്കാര്യം എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്നാണ് പിണറായി പറഞ്ഞത്. ഈ നിലപാടുതന്നെയാണ് വി.എസും ഇപ്പോള്‍ കൈക്കൊണ്ടത്.
Leave a Reply