Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2026 6:53 pm

Menu

Published on February 7, 2015 at 3:05 pm

ഛത്തീസ്ഗഢിൽ വാലന്റൈൻസ് ദിനം ഇനി മുതൽ ‘മാതൃ-പിതൃ ദിവസ്’

valentine-day-celebrates-matru-pitru-poojan-in-chatheesghand

റായ്പൂർ: പ്രണയ ദിനമായ ഫെബ്രുവരി 14 ഇനി മുതല്‍ ഛത്തീസ്ഗഢിൽ  മാതൃ – പിതൃ ദിവസ് ആയി ആചരിക്കാന്‍ തീരുമാനം.ഈ വർഷം മുതൽ മാതാപിതാക്കളുടെ ദിവസം ആഘോഷിക്കാനാണ് സംസ്ഥാന ഗവൺമെന്റ് പദ്ധതിയിട്ടിരിക്കുന്നത്. ഈ വിഷയത്തിൽ എല്ലാ വർഷവും പ്രത്യേക ഉത്തരവുകൾ ഉണ്ടാകില്ലെന്നും ഗവൺമെന്റ് സ്കൂളുകളിലേക്ക് ഡി.പി.ഐ നൽകിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഈ ദിവസം മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചു വരുത്തി കുട്ടികൾ അവരെ മാലയണിയിച്ച് സ്വീകരിക്കുകയും, ആരതി ഉഴിഞ്ഞ് അവർക്ക് മധുരം നൽകുകയും ചെയ്യണം.രണ്ട് വർഷം മുന്പ് മുതൽ തന്നെ ഛത്തീസ്ഗഢിലുള്ള ഗവൺമെന്റ് സ്കൂളുകളിൽ ഫെബ്രവരി 14 മാതൃ-പിതൃ ദിവസമായി ആചരിച്ച് തുടങ്ങിയിരുന്നു. ബലാത്സംഗ കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന ആശാറാം ബാപ്പു അന്നത്തെ മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചിരുന്നത് അനുസരിച്ചാണ് വാലന്റൈൻസ് ദിനത്തെ മാതൃ-പിതൃ ദിനമായി മാറ്റിയത്.അതേ സമയം വാലന്റൈൻസ് ദിനം ‘വിദേശ ഉത്സവ’മാണെന്ന് വ്യക്തമാക്കിയ ഹിന്ദു മഹാസഭ ഇത് ആഘോഷിക്കുന്നവർക്ക് വിവിധ തരത്തിലുള്ള ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News