Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: മലയാളത്തിലെ യുവനടിക്കെതിരായ ആക്രമണത്തില്‍ സിനിമാ ലോകം ഞെട്ടിത്തരിച്ചിരിക്കെ തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് തമിഴ് നടിയും നടന്‍ ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത്കുമാര്‍ രംഗത്ത്.
തന്നെ കിടക്ക പങ്കിടാന്‍ ഒരു തമിഴ് ചാനലിന്റെ മേധാവി ക്ഷണിച്ച സംഭവമാണ് വരലക്ഷ്മി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഒരു പ്രോഗ്രാം ചാനലിന്റെ മേധാവിയുമായി അരമണിക്കൂര്‍ നേരം താന്‍ കൂടിക്കാഴ്ച നടത്തി. ഒടുക്കം അയാള്‍ തന്നോട് എപ്പോഴാണ് പുറത്തു വെച്ച് കാണാന്‍ കഴിയുക എന്ന് ചോദിച്ചു. ജോലി സംബന്ധമായാണോ എന്നു ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് അല്ല മറ്റു ചില കാര്യങ്ങള്‍ക്കാണെന്ന് മറുപടി പറഞ്ഞു. ദേഷ്യവും ഞെട്ടലും മറച്ചു വച്ച് താന്‍ അയാളോട് അപ്പോള്‍ തന്നെ പോകാന്‍ ആവശ്യപ്പെട്ടുവെന്ന് വരലക്ഷ്മി പറയുന്നു.
Needs to be said..!! pic.twitter.com/GjJimBIKd3
— varu sarathkumar (@varusarath) February 20, 2017
ഇത്തരം കാര്യങ്ങള്‍ പുറത്തു പറയുമ്പോള്‍ എല്ലാവരു ചോദിക്കും. സിനിമയല്ലേ ഇതൊക്കെ സാധാരണമല്ലേ, ഇതൊക്കെ അറിഞ്ഞിട്ടല്ലേ അഭിനയിക്കാന്‍ വന്നതൊക്കെ എന്ന്. ഞാന്‍ ഒരു സ്ത്രീയാണ്. അല്ലാതെ ഒരു മാംസപിണ്ഡമല്ല. അഭിനയം എന്റെ ജോലിയാണ്. ഞാനത് ഇഷ്ടപ്പെടുന്നു. ഈ ജോലി ഉപേക്ഷിക്കാനോ ഇവിടെ നിലനിന്നു പോകാന്‍ അഡ്ജസ്റ്റമെന്റുകള്‍ക്ക് തയ്യാറാവാനോ ഞാനില്ല, വരലക്ഷ്മി ഉറപ്പിച്ച് പറയുന്നു.
സ്ത്രീസുരക്ഷയെക്കുറിച്ചും പുരുഷന്മാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുമൊക്കെ നടി വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. അപമാനിക്കപ്പെട്ടിട്ടും പുറത്തു പറയാന്‍ ധൈര്യം കാണിക്കാത്ത എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നു പറഞ്ഞാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
2012ല്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച വരലക്ഷ്മി മലയാള ചിത്രം കസബയിലൂടെ മലയാളിക്ക് സുപരിചിതയാണ്.
Leave a Reply