Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 7:05 pm

Menu

Published on July 7, 2017 at 5:30 pm

വീടിന്റെ വാതിലിനുമുണ്ട് വാസ്തു

vasthu-and-front-door

വീടു പണിയുന്നതില്‍ മാത്രമല്ല, പല കാര്യങ്ങളിലും ഏറെ പ്രധാനപ്പെട്ട ഒന്നാണ് വാസ്തു. വീട്ടിലെ മുറികള്‍, ഫര്‍ണിച്ചര്‍, കിണര്‍ തുടങ്ങി പല കാര്യങ്ങളിലും വാസ്തു ഏറെ പ്രധാനവുമാണ്. വീടിന്റെ പ്രധാന വാതിലിന്റെ കാര്യത്തിനും വാസ്തു ഏറെ മുഖ്യം തന്നെയാണ്. പ്രധാന വാതിലിന്റെ കാര്യത്തില്‍ നോക്കേണ്ട വാസ്തുശാസ്ത്രത്തെക്കുറിച്ചറിയാം.

വീടിന്റെ പ്രധാന വാതിലിനും പടിവാതിലിനുമെല്ലാം പൊട്ടലുകളോ വിള്ളലുകളോ ഉണ്ടാകരുത്. പ്രധാന വാതില്‍ തേക്ക്, ഈട്ടി പോലുള്ള വില കൂടിയ തടികള്‍ കൊണ്ടു നിര്‍മ്മിക്കുന്നതാണ് നല്ലത്. പ്രധാന വാതിലിനോടു ചേര്‍ന്ന് മാര്‍ബിളിലോ മറ്റോ നിര്‍മ്മിച്ച രണ്ടോ മൂന്നോ സ്റ്റെപ്പുകളുണ്ടാകുന്നതു നല്ലതാണ്. ഇത് ഐശ്വര്യദേവതയെ വീട്ടിലേക്കു ക്ഷണിക്കുന്നുവെന്നാണ് വിശ്വാസം.

ക്ലോക്ക് വൈസ് ദിശയില്‍ വാതില്‍ തുറക്കണം. ഇത് വിപരീത ദിശയിലാണെങ്കില്‍ കരിയറില്‍ പ്രശ്നങ്ങളുണ്ടാക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കും ഇത് വഴിയൊരുക്കും.

വീടിന്റെ പ്രധാന വാതില്‍ തുറക്കുന്നത് തെക്കുദിശയിലേക്കാണെങ്കില്‍ ദോഷങ്ങള്‍ ഒഴിവാക്കാന്‍ ഒരു ബാല്‍ക്കണി വേണം. കിഴക്കോട്ടും വടക്കുപടിഞ്ഞാറോട്ടും പ്രധാന വാതില്‍ വയ്ക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം.

മറ്റൊരു വീടിന്റെ പ്രധാന വാതിലിന് അഭിമുഖീകരിച്ച് വീടിന്റെ പ്രധാന വാതില്‍ വരരുത്. ഇത് നല്ലതല്ലെന്നും വാസ്തു പറയുന്നു. പ്രധാന വാതിലിനു സമീപത്തായി ചെരിപ്പുകള്‍ വയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News