Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 2:13 pm

Menu

Published on June 15, 2017 at 11:51 am

വീടിന് പടികളും രണ്ടാമത്തെ നിലയും പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

vasthu-while-building-steps-and-second-floor

മുന്‍പുള്ള വീടിന് രണ്ടാമത്തെ നില പണിയുന്ന പ്രവണത ഇക്കാലത്ത് കൂടുതലായി കണ്ടുവരുന്നുണ്ട്. ഇങ്ങനെ പഴയൊരു കെട്ടിടത്തിന്റെ രണ്ടാമത്തെ നില പണിയുമ്പോള്‍ ചില കാര്യങ്ങളില്‍ അതീവ ശ്രദ്ധ ആവശ്യമാണ്.

ആദ്യം ആ കെട്ടിടത്തിന്റെ അസ്ഥിവാരത്തെപ്പറ്റി വ്യക്തമായി അറിവുണ്ടായിരിക്കണം. താമസിച്ചുകൊണ്ടിരിക്കുന്ന ഗൃഹം വാസ്തുനിയമപ്രകാരമാണെങ്കില്‍ രണ്ടാമാത്തെ നില പണിയുവാന്‍ എളുപ്പമാണ്. അല്ലെങ്കില്‍ വാസ്തുനിയമപ്രകാരം താമസിച്ചുകൊണ്ടിരിക്കുന്ന ഭാഗം ക്രമീകരിച്ചശേഷം മാത്രമേ രണ്ടാമത്തെ നില പണിയാവൂ.

രണ്ടാമത്തെ നില പണിയുമ്പോള്‍ തെക്ക് പടിഞ്ഞാറ് കന്നിമൂലഭാഗം മുതല്‍ കെട്ടിതുടങ്ങണം. വടക്ക് കിഴക്കേഭാഗം കെട്ടിടത്തിന്റെ ബാല്‍ക്കണിയായിട്ടോ ഓപ്പണ്‍ സ്‌പേസ് ആയിട്ടോ ഇടുന്നതാണ് ഉത്തമം. താഴത്തെ നിലയുടെ പൊക്കത്തെക്കാള്‍ മൂന്നിഞ്ച് എങ്കിലും രണ്ടാമത്തെ നിലയ്ക്ക് പൊക്കകുറവുണ്ടായിരിക്കണം.

ഇനി പുറത്താണ് സ്റ്റെയര്‍കെയ്‌സ് എങ്കില്‍ മൂല ചേര്‍ത്ത് പടിക്കെട്ട് ആരംഭിക്കരുത്. വീടിനകത്താണെങ്കില്‍ മദ്ധ്യഭാഗത്ത് നിന്നും ആരംഭിക്കരുത്. ഈ വക കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രണ്ടാമത്തെ നിലയ്ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകും.

കൂടാതെ വീട്ടിലേക്ക് കയറുന്ന പടികള്‍ നിര്‍മ്മിക്കുന്ന കാര്യത്തിലും ശ്രദ്ധ ആവശ്യമാണ്. പടികളുടെ എണ്ണം ഇരട്ട സംഖ്യയില്‍ നില്‍ക്കണം. രണ്ട്, നാല്, ആറ്, എട്ട് എന്നീ ക്രമത്തില്‍. പണ്ടത്തെ കണക്കനുസരിച്ച് ലാഭം, നഷ്ടം, ലാഭം എന്ന രീതിയില്‍ ലാഭത്തിലേക്ക് കാലെടുത്ത് വയ്ക്കണം. സ്റ്റെയര്‍കെയ്‌സ് ആയിരുന്നാലും ഇതുതന്നെയാണ് തത്വം. വീടിന്റെ കട്ടിളപ്പടി, ജനലുകള്‍ എന്നിവയും ഇരട്ടസംഖ്യയില്‍ വരുന്നതാണ് ഉത്തമം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News