Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:33 am

Menu

Published on November 11, 2018 at 11:00 am

അടുക്കള അഗ്നിമൂലയിൽ ഉണ്ടാക്കാമോ?

vastu-kitchen-in-agnimoola-3

അഗ്നി ഏതു വസ്തുവിനെയും ആവാഹിക്കുവാൻ ശക്തിയുള്ള ഊർജ്ജമാണ്. നശീകരിക്കുവാനും, ശുദ്ധീകരിക്കുവാനുമുള്ള കഴിവ് അഗ്നിക്കുണ്ട്. വാസ്തുശാസ്ത്രപ്രകാരം തെക്കുകിഴക്കിന്റെ അധിപൻ അഗ്നിദേവനാണ്. രണ്ട് ശിരസ്സുകളും, നാലു ചെവികളും, നാലു നാക്കുകളും, രണ്ട് കൈകളും, മൂന്ന് കാലുകളും ഉള്ള അഗ്നിയുടെ ശക്തി നിയന്ത്രണാതീതമാണ്. കോപം വന്നാൽ സർവ്വനാശകാരിയാകുവാൻ അഗ്നിയ്ക്ക് അധികസമയം വേണ്ടിവരില്ല. അതുകൊണ്ട് അഗ്നി ഭഗവാൻ സംരക്ഷിക്കുന്ന തെക്ക് കിഴക്ക് ദിക്കിന് വളരെ പ്രധാനമായൊരു സ്ഥാനമാണ് കൽപ്പിക്കപ്പെട്ടിരിക്കുന്നത്.

അഗ്നിമൂല എന്ന് അറിയപ്പെടുന്ന തെക്ക് കിഴക്ക് ദിക്ക് അടുക്കളയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. അഗ്നിമൂലയിൽ സ്ഥാപിക്കുന്ന അടുക്കളയിൽ അഗ്നിബാധ ഉണ്ടാകില്ല എന്നാണ് വിശ്വാസം. ആഹാരാദി കാര്യങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്നുമാത്രമല്ല വേവിക്കുന്ന ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം സംശുദ്ധമായിരിക്കുകയും ചെയ്യും. പാചകകാര്യങ്ങളിൽ ഏർപ്പെടുമ്പോൾ അഗ്നിയെ പ്രീതിപ്പെടുത്തുന്നത് കൂടുതൽ ഗുണഫലങ്ങൾ നൽകും. പാൽ തിളപ്പിയ്ക്കും മുൻപ് ഒരു ടീസ്പൂൺ പാൽ അഗ്നിയിലേക്ക് സമർപ്പിക്കുന്നതും, തേങ്ങ ഉടയ്ക്കുമ്പോൾ അൽപം തേങ്ങ അഗ്നിയിൽ നിക്ഷേപിക്കുന്നതും, അരി വേവിക്കുമ്പോൾ ഏതാനും അരിമണികൾ അഗ്നിയിൽ ഹോമിക്കുന്നതുമൊക്കെ നല്ലതാണ്. സസ്യഭക്ഷണങ്ങളും മധുരപലഹാരങ്ങളും പാചകം ചെയ്യുമ്പോള്‍ അവയിൽ ചേർക്കുന്ന ഏതെങ്കിലും ഒന്ന് അഗ്നിയ്ക്ക് നൽകുന്നതും അഗ്നിദേവന്റെ പ്രീതി നേടുവാൻ സഹായകരമാകും.

വേണ്ടവിധത്തിൽ സംരക്ഷിച്ചാൽ അഗ്നിമൂലയിൽ പണിയുന്ന അടുക്കള സദ്ഫലങ്ങൾ നൽകും. അഗ്നിയിൽ പാചകം ചെയ്ത ഭക്ഷണം കഴിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് അഗ്നിശുദ്ധി വരുത്തിയ ഊർജ്ജമാണ് എന്ന കാര്യം ഓർക്കുക.

Loading...

Leave a Reply

Your email address will not be published.

More News