Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:04 pm

Menu

Published on October 13, 2017 at 12:38 pm

കുടുംബത്തിലെ വഴക്കുകളും പ്രശ്‌നങ്ങളും ഒഴിവാക്കാൻ വാസ്‌തു ടിപ്‌സ്

vastu-tips-for-family-problems

കുടുംബത്തില്‍ വഴക്കുകള്‍ ഉണ്ടാവുന്നത് സര്‍വ്വ സാധാരണമാണ്. എങ്കിലും പലപ്പോഴും വീട്ടിലുണ്ടാകുന്ന വഴക്കുകളും കുടുംബാംഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളുമെല്ലാം കുടുംബത്തിൻറെ സമാധാനം ഇല്ലാതാക്കുന്നു. ഒരു വീട് വീടാകുന്നത് അവിടെ സന്തോഷവും സമാധാനവും നിറയുമ്പോഴാണ് .അല്ലാതെ പണവും മറ്റു സൗകര്യങ്ങളും ഉണ്ടാകുമ്പോഴല്ല. വീട്ടിൽ ഇടയ്ക്കിടെ വഴക്കും പ്രശ്നങ്ങളും ഉണ്ടാകുന്നതിന് ചില പരിഹാരമാർഗ്ഗങ്ങൾ വാസ്തു പ്രകാരം ഉണ്ട്.അവ മനസ്സിലാക്കാം..



തെക്കുദിശയിലേയ്ക്കാണ് നിങ്ങളുടെ വീടിൻറെ പ്രധാന വാതിലെങ്കിൽ വെളുപ്പുനിറത്തിലെ ഗണപതി വിഗ്രഹമോ ഫോട്ടോയോ വാതിലിനു മുകളിൽ വെയ്ക്കുന്നത് നന്നായിരിക്കും. പൂജാമുറിയില്‍ ദൈവങ്ങളുടെ പ്രതിമകളോ ഫോട്ടോകളോ ചിത്രങ്ങളോ മുഖാമുഖമായി ഒരിക്കലും വെയ്ക്കാൻ പാടില്ല. വാസ്തു പ്രകാരം ഇത് വലിയ ദോഷമാണ്. വില പിടിപ്പുള്ള വസ്തുക്കള്‍ പൂജാമുറിയിൽ ഒളിപ്പിച്ച് വെയ്ക്കാൻ പാടില്ല. പ്രത്യേകിച്ച് പൂജാമുറി വടക്കു ദിശയിലാണെങ്കിൽ. വാസ്തുദോഷങ്ങളൊഴിവാക്കാന്‍ വീട്ടിലെ കാരണവര്‍ ഏഴുമുഖങ്ങളുള്ള രുദ്രാക്ഷം ധരിക്കുന്നത് നല്ലതായിരിക്കും.



ഭക്ഷണം കഴിയ്ക്കുന്ന സമയത്ത് ഒരിക്കലും തർക്കങ്ങളോ വഴക്കോ ഉണ്ടാക്കരുത്. ഇത് വീടിൻറെ സൗഭാഗ്യങ്ങള്‍ക്കു ദോഷം വരുത്തും.വീടിനകത്ത് ഒരിക്കലും ചിലന്തിവല ഉണ്ടാകാൻ പാടില്ല. ഇത് രാഹുദോഷമാണ് കാണിയ്ക്കുന്നത്. കുടുംബ പ്രശ്നങ്ങളുണ്ടാകാൻ ഇത് കാരണമാകും. പൂജാമുറിയില്‍ നെയ് വിളക്ക് എപ്പോഴും കെടാവിളക്കായി വയ്ക്കുന്നത് നെഗറ്റീവ് ദോഷങ്ങളകറ്റാന്‍ വളരെ നല്ലതാണ്.രാവിലെയും സന്ധ്യയ്ക്കും ശംഖു വിളിയ്ക്കുന്നതും നല്ലതാണ്.



വീട്ടിൽ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ ഇടയ്ക്കിടെ വഴക്കുണ്ടായാൽ സ്വാസ്തിക്, ഓം ചി്ഹ്നം എന്നിവയിൽ കുങ്കുമം, മഞ്ഞള്‍ ഇവ ഇട്ട് പ്രധാന ഗേറ്റിന് ഇരുവശത്തുമായി വയ്ക്കുന്നത് നല്ലതാണ്. വീടിനകത്ത് ബീമുകള്‍ക്കു താഴെയായി ആരും ഉറങ്ങാൻ പാടില്ല. കട്ടിലും കിടക്കയുമെല്ലാം ഇവിടെ നിന്നും മാറ്റിയിടുക.അല്ലാത്തപക്ഷം വഴക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News