Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: സന്ധ്യ സമയങ്ങളില്‍ കപ്പ പുഴുങ്ങിയപോലൊരു മണം കിട്ടിയാല്‍ അതു പാമ്പ് വായ പിളര്‍ത്തുന്നതാണെന്നാണ് നമ്മള്‍ ഇത്രയും കാലം വിശ്വസിച്ചിരുന്നത്.
എന്നാല്‍ അത് അങ്ങനെയല്ലെന്നാണ് പാമ്പുകളുടെ കാര്യത്തില്‍ സഞ്ചരിക്കുന്ന വിജ്ഞാനകോശമായി അറിയപ്പെടുന്ന വാവ സുരേഷ് പറയുന്നത്. സന്ധ്യാ സമയത്ത് പൂക്കുന്ന സസ്യത്തിന്റെ മണമാണ് പാമ്പിന്റെ വായ്നാറ്റക്കഥയായി പ്രചരിക്കുന്നത്.
ഇത്തരം കഥകള്‍ പലതും കെട്ടിച്ചമച്ചവയും അതിശയോക്തി നിറഞ്ഞവയുമാണെന്നാണ് അദ്ദേഹം പറയുന്നത്. കോഴിക്കോട് സെയ്ന്റ് ജോസഫ്‌സ് കോളേജില്‍ വച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അന്ധവിശ്വാസവും കെട്ടുകഥകളുംകൊണ്ട് പാവം പാമ്പുകളെ തെറ്റിദ്ധരിച്ചുപോയതിന്റെ വിഷമം ആത്മാര്‍ഥമായി പങ്കുവെച്ചുകൊണ്ടാണ് കുട്ടികള്‍ പിരിഞ്ഞത്. പെരുമ്പാമ്പിനെയും മൂര്‍ഖനെയും മണ്ണൂലിയെയും സദസ്സിനുമുമ്പില്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു വാവ സുരേഷിന്റെ ക്ലാസ്.
Leave a Reply