Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:03 pm

Menu

Published on July 22, 2013 at 3:38 pm

വാഴക്കുളം തട്ടിപ്പു കേസ് :സരിതയേയും ബിജുവിനെയും കോതമംഗലം കോടതിയില്‍ ഹാജരാക്കി

vazhakulam-cheating-casebiju-and-sarita-in-kothamangalam-court

കോതമംഗലം : വാഴക്കുളത്തെ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സോളാര്‍ തട്ടിപ്പ്‌ കേസിലെ പ്രതികളായ സരിതയേയും ബിജുവിനെയും കോതമംഗലം കോടതിയില്‍ ഹാജരാക്കി. ഇരുവരെയും ഈ മാസം 25 വരെ കോടതി പോലീസ് കസ്റഡിയില്‍ വിട്ടു.കനത്ത പോലീസ് ബന്തവസിലായിരുന്നു ഇരുവരെയും കോടതിയിലെത്തിച്ചത്. കനത്ത പ്രതിഷേധങ്ങളുള്ളതിനാൽ സരിതയുടെ സുരക്ഷ ശക്തമാക്കണെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസിന്റെ സുരക്ഷാകവചത്തോടുകൂടി കോതമംഗലം കോടതിയില്‍ ഇരുവരെയും ഹാജരാക്കിയത്.സരിതയോട് സംസാരിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടതനുസരിച്ച് പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണന്റെ സാന്നിധ്യത്തില്‍ അഞ്ച് മിനിറ്റ് സംസാരിക്കാന്‍ കോടതി അനുമതി നല്‍കി.

Loading...

Leave a Reply

Your email address will not be published.

More News