Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 12:39 pm

Menu

Published on November 26, 2013 at 5:40 pm

വെടിവഴിപാടിന്റെ പ്രദർശനാനുമതി സെൻസർ ബോർഡ് തടഞ്ഞു

vedivazhipadu-censor-board-rejected-the-movie-for-censorship

തിരുവന്തപുരം:മതവികാരം വ്രണപ്പെടുത്തുന്നു എന്ന കാരണത്താല്‍ വെടിവഴിപാട് എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു.ഡിസംബര്‍ ആദ്യം വരാം റിലീസ് ചെയ്യാനിരിക്കെ ഇങ്ങനൊരു വിലക്ക് അപ്രതീക്ഷിതമാണ്.കര്‍മയുഖ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശംഭൂ പുരുഷോത്തമന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിവഴിപാട്.ഈ അടുത്ത കാലത്ത്,ലെഫ്റ്റ് റൈറ്റ്‌ ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ് ആണ് ചിത്രം നിര്‍മിക്കുന്നത്.മുരളി ഗോപിയും ഇന്ദ്രജിത്തും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പ്രമേയം തിരുവനന്തപുരം നഗരത്തില്‍ പൊങ്കാലയുടെ തിരക്കിനിടെ നടക്കുന്ന ചില സംഭവങ്ങളാണ്. തിരക്കിനിടയില്‍ ആരും അറിയാതെ പോകുന്ന,അറിഞ്ഞാലും ശ്രദ്ധിക്കാതെ പോകുന്ന ചില സംഭവങ്ങള്‍ നര്‍മ്മം കലര്‍ത്തി ആവിഷ്‌കരിക്കുകയാണ് ഈ ചിത്രത്തില്‍. സിനിമ കണ്ട അഞ്ചംഗ സമിതി ഇതില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങളുണ്ടെന്ന് പറഞ്ഞ് നിഷേധിക്കുകയായിരുന്നു.സെന്‍സര്‍ബോര്‍ഡ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് നടന്‍ മുരളി ഗോപി ആരോപിച്ചു.സദാചാര വാദികള്‍ പൊറുക്കുക എന്ന തലക്കെട്ടോടെയാണ് നേരത്തെ ചിത്രത്തിന്റെ പ്രചരണ പോസ്റ്ററുകള്‍ ഇറങ്ങിയിരുന്നത്.മുരളി ഗോപിക്കും ഇന്ദ്രജിത്തിനും പുറമേ സൈജു കുറുപ്പ്,ശ്രീജിത്ത് രവി,മൈഥിലി,അനുമോള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News