Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:20 am

Menu

Published on September 19, 2013 at 10:40 am

വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു

veliyam-bhargavan-passes-away

തിരുവനന്തപുരം: നാലുതവണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായും രണ്ടുതവണ എം.എല്‍.എ ആയും തിളങ്ങിയ വെളിയം ഭാര്‍ഗവന്‍ (85) വിടവാങ്ങി.സ്നേഹപൂര്‍വം ‘ആശാന്‍’എന്നാണ് അറിയപ്പെട്ടിരുന്ന വെളിയം ഭാര്‍ഗവന്‍ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അമരക്കാരനും സന്യാസി തുല്യ രാഷ്ട്രീയ ജീവിതത്തിനുടമയുമായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ഐ.സി.യുവില്‍ അദേഹത്തെ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് 1.05നായിരുന്നു അന്ത്യം. മരണസമയത്ത് ഏകമകള്‍ മഞ്ജു, സി.പി.ഐ നിയമസഭാകക്ഷി നേതാവ് സി. ദിവാകരന്‍, അസിസ്റ്റന്‍റ് സെക്രട്ടറിമാരായ സി.എന്‍. ചന്ദ്രന്‍, പ്രകാശ് ബാബു, എം.പി. അച്യുതന്‍ എം.പി, മുല്ലക്കര രത്നാകരന്‍ എന്നിവര്‍ അടുത്തുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടിന് പാര്‍ട്ടി ആസ്ഥാനമായ എം.എന്‍ സ്മാരകത്തില്‍ മൃതദേഹം കൊണ്ടുവരും. വൈകുന്നേരം 3.30 വരെ പൊതുദര്‍ശനത്തിന് വെക്കും. നാലിന് തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെ സംസ്കരിക്കും.

കൊട്ടാരക്കരയിലെ വെളിയം ഗ്രാമത്തില്‍ കളീക്കല്‍ മേലത് കൃഷ്ണന്റെയും ഉണ്ണിയമ്മയുടെയും മകനായി 1928 ലായിരുന്നു വെളിയം ഭാര്‍ഗവന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസകാലത്ത് കായിലാ സംസ്കൃത സ്കൂളില്‍ പത്ത് വര്‍ഷം പഠിച്ച് ശാസ്ത്രിയായി മാറിയ അദ്ദേഹം ഉപനിഷത്തുകളിലും ഗീതയിലും പുരാണങ്ങളിലും പ്രാവീണ്യംനേടി. സന്ന്യാസിയായി മാറിയ വെളിയം ഒരു വര്‍ഷം സംസ്കൃത കോളജില്‍ പഠിച്ചു.1957ലും ’60ലും ചടയമംഗലത്തുനിന്ന് എം.എല്‍.എ ആയി. 1964ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പില്‍ സി.പി.ഐയില്‍ ഉറച്ചുനിന്ന വെളിയം 1967ല്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സിലംഗമായി.2010 നവംബര്‍ 14ന് സി.കെ. ചന്ദ്രപ്പന് സെക്രട്ടറിസ്ഥാനം കൈമാറിയശേഷം സംസ്ഥാന സെക്രട്ടേറിയറ്റംഗവും ദേശീയ കൗണ്‍സിലംഗവുമായി തുടരുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News