Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:16 pm

Menu

Published on July 22, 2015 at 11:53 am

2016 ലെ ട്വന്റി-20 ലോകകപ്പ് വേദികള്‍ പ്രഖ്യാപിച്ചു

venues-for-icc-world-twenty20-2016-announced

മുംബൈ :  2016 ലെ ട്വന്റി-20 ലോകകപ്പിനുള്ള വേദികൾ ​ ബിസിസിഐ  പ്രഖ്യാപിച്ചു.2016 മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 11 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ബംഗ്ലൂരു, ചെന്നൈ, ധര്‍മശാല, മൊഹാലി, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി, കൊല്‍ക്കത്ത എന്നീ എട്ട് വേദികളിലാണ് മല്‍സരം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് ഗ്രൗണ്ടിലാണ് ഫൈനൽ മൽസരം.സെമി ഫൈനൽ മത്സരങ്ങൾ മുംബയിലും ഡൽഹിയിലുമായി നടത്താനാണ്  ഉദ്ദേശിക്കുന്നത് . ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ടൂര്‍ണമെന്റ് നടത്തുന്നതില്‍ ബിസിസിഐയ്ക്ക് ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടൂര്‍ണമെന്റിന്റെ വിജയത്തിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുത്ത വേദികളില്‍ ഐസിസിയുടെയും ബിസിസിയുടെയും നിലവാരമനുസരിച്ച് സജ്ജമാക്കണമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. 16 ടീമുകളാണു പങ്കെടുക്കുന്നത്. മൊത്തം 35 മല്‍സരങ്ങളാണു നടക്കുക. ടൂര്‍ണമെന്റിന്റെ നടത്തിപ്പിനും ഒരുക്കങ്ങള്‍ക്കുമായി ബിസിസിഐ പ്രസിഡന്റ് ജഗ് മോഹന്‍ ഡാല്‍മിയ അദ്ധ്യക്ഷനായ എട്ടംഗ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News