Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:03 am

Menu

Published on December 28, 2013 at 9:37 am

ബോളിവുഡ് നടന്‍ ഫാറൂഖ് ഷെയ്ഖ് അന്തരിച്ചു

veteran-actor-farooq-sheikh-dies-due-to-heart-attack-in-dubai

മുംബൈ: പ്രശസ്ത ഹിന്ദി നടന്‍ ഫാറൂഖ് ഷെയ്ഖ് (65) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലായിരുന്നു അന്ത്യം.എഴുപതുകളിലും എണ്‍പതുകളിലും സമാന്തര സിനിമകളില്‍ സജീവമായിരുന്ന ഫാറൂഖ് ഷെയ്ഖ് സത്യജിത് റായിയുടെ ശത്‌രഞ്ച് കെ ഖിലാഡി,എണ്‍പതുകളിലെ കുടുംബചിത്രമായ ചഷ്‌മേ ബുഡ്ഡുര്‍,കസ്സി സെ നാ കെഹ്‌ന,നൂറി തുടങ്ങിയ ശ്രദ്ധേയങ്ങളായ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.റായ്ക്ക് പുറമെ ഋഷികേശ് മുഖര്‍ജി,മുസാഫര്‍ അലി,കേതന്‍ മേത്ത തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അദ്ദേഹം സഹകരിച്ചിട്ടുണ്ട്.ടെലിവിഷന്‍ അവതാരകനായും ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.1948 മാര്‍ച്ച് 25ന് ഗുജറാത്തിലെ അംമ്രോലിയില്‍ ഒരു ജമീന്ദാര്‍ കുടുംബത്തിലായിരുന്നു ജനനം.മുംബൈ സെന്റ് മേരീസ് സ്‌കൂള്‍,സെന്റ് സേവിയേഴ്‌സ് കോളേജ്,സിദ്ധാര്‍ഥ് ലോ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു.ചെറുപ്പത്തില്‍ തന്നെ നാടകരംഗത്ത് സജീവമായിരുന്ന ഫാറൂഖ് ഷെയ്ഖ് ഇന്ത്യന്‍ പീപ്പിള്‍സ് തിയ്യറ്റര്‍ അസോസിയേഷനുമായി അടുത്ത ബന്ധം പുലര്‍ത്തി.1973ല്‍ ഗരം ഹവയാണ് ശ്രദ്ധേയമായ വേഷം ചെയ്ത ആദ്യ ചിത്രം. എണ്‍പതുകളിലെ കുടുംബചിത്രങ്ങളിലെ അനിവാര്യമായ സാന്നിധ്യമായിരുന്നു ഫാറൂഖ് ഷെയ്ഖും ദീപ്തി നവലും.നസിറുദ്ദീന്‍ ഷായുടെ കഥയില്‍ ശ്രദ്ധേയമായൊരു നെഗറ്റീവ് വേഷവും അദ്ദേഹം ചെയ്തു.2009ല്‍ ലാഹോറിലെ എസ്.കെ.റാവുവിന്റെ വേഷത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.ക്ലബ് 60 യാണ് പുറത്തിറങ്ങിയ അവസാനചിത്രം.ഇതിലെ നായകനായിരുന്ന ഷെയ്ഖ് അയന്‍ മുഖര്‍ജിയുടെ യേ ജവാനി ഹൈ ദീവാനിയിലും മികവുറ്റ വേഷം ചെയ്തു.ക്ലബ്ബ് 60 എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.രൂപാ ജയിനാണു ഭാര്യ.ഷൈസ്ത,സാനാ എന്നിവര്‍ മക്കളാണ്.

Loading...

Leave a Reply

Your email address will not be published.

More News