Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:27 am

Menu

Published on November 8, 2016 at 3:23 pm

അമ്മ സുഖമായിരിക്കുന്നു….ആശുപത്രിയിലൂടെ ജയലളിത നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്…!!(വീഡിയോ)

video-of-jayalalitha-purportedly-from-hospital-circulating-on-internet

ചെന്നൈ : ജയലളിതയുടേതെന്ന പേരില്‍ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറപുറത്ത്.ജയലളിത ആശുപത്രിയിലെ തന്റെ മുറിയിലൂടെ നടക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോയില്‍ അവര്‍ പരസഹായമില്ലാതെയാണ് നടക്കുന്നത്. ജയലളിതയെ പരിചരിക്കുന്ന രണ്ട് നേഴ്‌സുമാരെയും വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങള്‍ക്കു സ്ഥിരീകരണം വന്നിട്ടില്ല. ഏതായാലും ഇതിനു പിന്നാലെ തമിഴ്‌നാട്ടില്‍ ആഘോഷമാണ്. തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും ദൈവത്തോട് നന്ദി പറയുകയാണ് അമ്മ ഭക്തര്‍.

ജയലളിത സുഖം പ്രാപിച്ചതായും പൂര്‍ണബോധത്തിലേക്ക് അവര്‍ മടങ്ങിയെത്തിയിരിക്കുന്നുവെന്നും അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ പ്രതാപ് സി റെഡ്ഡി വെള്ളിയാഴ്ച അറിയിച്ചിരുന്നു. ആവശ്യമുള്ളവ ചോദിച്ച് വാങ്ങാന്‍ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്. പൂര്‍ണ ആരോഗ്യവതിയായ ജയലളിത ഇപ്പോള്‍ സുഖമായിരിക്കുകയാണ്. തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് അവര്‍ മനസിലാക്കി തുടങ്ങി. ചികിത്സയുടെ ഭൂരിഭാഗവും വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. അമ്മയ്ക്ക് ഉടന്‍തന്നെ ആശുപത്രി വിടാനാകുമെന്നും ഡോ റെഡ്ഡി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അപ്പോളോ ആശുപത്രി ലോകത്തിലെ ഏറ്റവും മികച്ച ചികിത്സയാണ് ജയലളിതയ്ക്ക് നല്‍കിയത്.

കഴിഞ്ഞമാസം 21ന് പുറത്തിറക്കിയ അവസാന മെഡിക്കല്‍ ബുള്ളറ്റിനില്‍ ശ്വാസോച്ഛ്വാസ സഹായി ഘടിപ്പിച്ചതായി സൂചിപ്പിച്ചിരുന്നു. ഇതിനുശേഷം ആഴ്ചകളായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുന്നില്ല. ഇതിനുശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ അണ്ണാഡി.എം.കെ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയ സാക്ഷ്യപത്രത്തില്‍ ഇടതുവിരലടയാളം പതിച്ചത്. വലതു കൈ അനക്കാന്‍ സാധ്യമല്ലാത്തതിനാലാണ് വിരലടയാളം പതിച്ചതെന്ന് ഡോക്ടര്‍മാരുടെ കുറിപ്പും പുറത്തുവന്നിരുന്നു.സെപ്റ്റംബര്‍ 22നാണ് ജയയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News