Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 12:50 pm

Menu

Published on June 27, 2014 at 3:37 pm

ഋത്വിക് റോഷനെ പറ്റിച്ച് വിദ്യാ ബാലന്‍..!!

vidya-balan-fooled-hrithik-roshan

യാചകവേഷമണിഞ്ഞെത്തിയ വിദ്യാ ബാലന്‍ ഋത്വിക് റോഷനെയും പറ്റിച്ചു. തന്റെ പുതിയ സിനിമയായ ബോബി ജാസൂസിലെ യാചകൻറെ വേഷമണിഞ്ഞെത്തിയ വിദ്യയെ ഋത്വിക് തിരിച്ചറിഞ്ഞില്ല.സിനിമയില്‍അണിയുന്ന യാചകന്റെ വേഷവുമായാണ് വിദ്യ മുംബൈ സ്റ്റുഡിയോയില്‍ എത്തിയത്. ഇവിടെ ഋത്വിക് അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയായിരുന്നു. ഫോട്ടോഷൂട്ട് തടസപ്പെടുത്തിക്കൊണ്ട് കയറിവന്ന ഭിക്ഷക്കാരന്റെ ആഗ്രഹം ഹൃത്തിക്കിനെ കെട്ടിപ്പിടിക്കലായിരുന്നു.സംഭവം തട്ടിപ്പാണെന്ന് ഹൃതിക്കിന് മനസ്സിലായെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതാരണെന്ന് ഹൃതിക്കിന് ഒരുപിടിയും കിട്ടിയില്ല. കാരണം അത്രയ്ക്ക് റിയിലിസ്റ്റിക്കായിരുന്നു വിദ്യയുടെ മേക്കപ്പ്,എന്നാല്‍ ഇതാരാണെന്ന് അറിഞ്ഞപ്പോള്‍ ഹൃത്വിക് ശരിക്കും ഞെട്ടി. ബോളിവുഡ് താരം വിദ്യ ബാലനാണ് മേക്ക് അപ് അണിഞ്ഞ് തനിക്ക് മുന്നിലെത്തിയത്. തനി ഭിക്ഷക്കാരിയായി മേക്ക് അപ് ഇട്ടിരുന്ന വിദ്യയെ കെട്ടിപ്പിടിക്കാന്‍ ആദ്യമൊന്ന് മടിച്ചിരുന്നു ഹൃതിക്ക്. സത്യത്തില്‍ ഇത് വിദ്യ തന്നെയാണോയെന്ന സംശയത്തിലായിരുന്നു ഹൃതിക്ക് റോഷന്‍. പിന്നീട് ശബ്ദത്തിലൂടെ വിദ്യതന്നെയാണ് തന്റെ മുന്നിലുള്ളതെന്ന്ഹൃത്തിക്ക് ഉറപ്പിച്ചത്.സിനിമയുടെ പ്രോമോഷന്റെ ഭാഗമായാണ് ആളെ പറ്റിക്കാനുള്ള വിദ്യയുടെ ഈ ഇറങ്ങിനടത്തം. വിദ്യ ഭിക്ഷക്കാരന്റേതുള്‍പ്പെടെ 12 ഗറ്റപ്പുകളിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് നടി ദിയ മിര്‍സയാണ്. സമര്‍ ഷെയ്ക്ക് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കൊതിയ്ക്കുന്ന ഒരു യുവ ഡിറ്റക്ടീവിന്റെ വേഷത്തിലാണ് വിദ്യ അഭിനയിച്ചിരിക്കുന്നത്. അലി ഫസല്‍, വിനല്‍ വര്‍മ്മ, തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ജൂലൈ നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.നേരത്തെയും പല പ്രമുഖരെയും വിദ്യ ഇതുപോലെ പറ്റിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News