Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:27 pm

Menu

Published on June 30, 2014 at 3:00 pm

മോഡി എന്നെ തെറ്റിദ്ധരിച്ചുവെന്ന് നടി വിദ്യാ ബാലൻ !

vidya-balan-misunderstood-about-narendra-modi

കൊൽക്കത്ത:പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൂട്ടരും എന്നെ തെറ്റിദ്ധരിച്ചുവെന്ന് പറഞ്ഞ് ബോളിവുഡ് നടി വിദ്യാബാലൻ രംഗത്തെത്തി. തൻറെ പുതിയ ചിത്രമായ ബോബി ജാസൂസിൽ നരേന്ദ്ര മോഡിയെ അവതരിപ്പിച്ചത് ബിജെപിക്കാർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇതിനെതിരെ അവർ വിദ്യക്കും ചിത്രത്തിനുമെതിരെ രംഗത്തെത്തുകയും ചെയ്തു.ഇതോടെ ചിത്രത്തിൻറെ പ്രമോഷനുവേണ്ടി മോഡിയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഗുജറാത്തിലെ ബറോഡയിലെത്തിയ വിദ്യയ്‌ക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി.പിന്നീട് മോഡി തൻറെ ജൈത്രയാത്ര തുടങ്ങിയ ചായക്കടയില്‍ കയറാന്‍ ശ്രമിച്ച വിദ്യയെ ബിജെപി പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു.ഇതെല്ലാം ബിജെപി പ്രവര്‍ത്തകര്‍ തെറ്റിദ്ധരിച്ചതാണെന്നും പ്രധാനമന്ത്രിയായ മോഡിയുടെ ജീവിതം ആര്‍ക്കും പ്രചോദനമാണെന്നും വിദ്യ പറഞ്ഞു.ഈ ചിത്രത്തിൽ കുറ്റാന്വേഷകയുടെ വേഷത്തിലെത്തുന്ന വിദ്യ 12ഓളം പ്രഛന്ന വേഷങ്ങള്‍ ധരിക്കുന്നുണ്ട്. അതിലൊരു വേഷമായിരുന്നു നരേന്ദ്ര മോഡിയുടേത്.

Loading...

Comments are closed.

More News