Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:38 am

Menu

Published on October 7, 2016 at 11:05 am

പാക് ഭീകരര്‍ കടൽ വഴി ഗുജറാത്ത്‌ തീരത്ത്‌ കടന്നു കൂടിയെന്ന് റിപ്പോർട്ട്‌;അതീവ ജാഗ്രത…!!

vigil-stepped-up-on-gujarat-coast-as-fresh-infiltration-bids-reported

അഹമ്മദാബാദ്:പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരർ കടൽ വഴി ഗുജറാത്ത് തീരത്തു കടന്നുകടന്നുകയറിയെന്ന ഇന്റലിജൻസ് റിപ്പോർട്ട്.ഗുജറാത്ത് തീരം വഴി പാക് ഭീകരര്‍ എത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഗുജറാത്ത് തീരത്തുള്ള ദ്വാരക, സോമനാഥ് ക്ഷേത്രങ്ങളും തുറമുഖം, എണ്ണശുദ്ധീകരണശാല തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യം വച്ചാണ് ഭീകരരുടെ വരവെന്നാണ് അറിയുന്നത്. ഒരുപക്ഷേ ഇതിനകം തന്നെ ഭീകരര്‍ രാജ്യത്ത് പ്രവേശിച്ചിട്ടുണ്ട്. അല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ ഇനി നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ട് എന്നാണ് ഐബി റിപ്പോര്‍ട്ടുകള്‍.
15 പേരോളം കടല്‍ കടന്ന് എത്തിയിട്ടുണ്ട് എന്നാണ് സൂചന.ഭീകരര്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികളും നിരീക്ഷണം ശക്തമാക്കിക്കഴിഞ്ഞു.

കിഴക്കു പടിഞ്ഞാറൻ കച്ച്, ബനസ്കന്ത, പട്ടൻ ജില്ലകളിൽ അതിർത്തിരക്ഷാ സേനയുടെ തിരച്ചിൽ ഊർജിതമാക്കുകയും കടൽ വഴിയെത്തിയേക്കാവുന്നവരെ നിരീക്ഷിക്കാൻ തീരപ്രദേശങ്ങളിൽ എൺപതു പൊലീസുകാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. മീൻപിടിത്ത ബോട്ടുകളിൽ തീരക്കടലിൽ നിരീക്ഷണവും പൊലീസ് നടത്തുന്നുണ്ട്.

അതേസമയം, പടിഞ്ഞാറൻ തീരമേഖലയിലെ ജാക്കുവിൽ നിന്നുള്ള മുപ്പതോളം ഇന്ത്യൻ മീൻപിടിത്തക്കാരെ തീരക്കടലിൽ നാൽപതു നോട്ടിക്കൽ മൈൽ പ്രദേശത്തു നിന്നു ബുധനാഴ്ച രാത്രി വൈകി ബോട്ടുകൾ സഹിതം പാകിസ്ഥാന്‍ തീരസേന പിടികൂടിയെന്നാണു റിപ്പോർട്ട്. ഇതേ ബോട്ടുകളിൽ ഇന്ത്യൻ മീൻപിടിത്തക്കാരെന്ന വ്യാജേന കടന്നുകയറാൻ കൂടി ഉദ്ദേശിച്ചാണിതെന്നാണ് അഭ്യൂഹം.

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News