Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:49 pm

Menu

Published on October 1, 2015 at 10:28 am

പുതിയ വെളിപ്പെടുത്തലുകൾ; നയന്‍താരയുമായുള്ള ബന്ധത്തെക്കുറിച്ച് വിഘ്‍നേശ് ശിവന്‍

vignesh-shivan-talks-about-nayanthara

വിഘ്‍നേശ് ശിവനും നയന്‍താരയും തമ്മില്‍ പ്രണയത്തിലാണെന്ന് അടുത്തിടെ വ്യാപകമായി ഗോസിപ്പുകള്‍ ഉയർന്നിരുന്നു. ഇരുവരും തമ്മിലുള്ള ഫോട്ടോ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതുസംബന്ധിച്ച ചോദ്യത്തിനു തന്റെ സ്‍നഹം സിനിമയോടാണ്, മറ്റൊന്നിനോടുമല്ലെന്നാണ് വിഘ്‍നേശ് ശിവന്‍ പ്രതികരിച്ചത്.

നയന്‍താരയുമായി അടുപ്പത്തിലാണെന്ന് ഗോസിപ്പുകളുണ്ടല്ലോയെന്ന ചോദ്യത്തിന് വിഘ്‍നേശ് ശിവന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ് – ഇന്ന് എല്ലാം ഓണ്‍ലൈന്‍ ആണ്. ചെറിയ വിവരങ്ങള്‍ പോലും വാട്ട്സാപ്പ്, ട്വിറ്റര്‍ തുടങ്ങിയവയിലൂടെ പ്രചരിക്കുന്നു. വലിയ വലിയ താരങ്ങളെപ്പോലും സോഷ്യല്‍മീഡിയയിലൂടെ ബന്ധപ്പെടാനാകും. മറ്റാള്‍ക്കാരെ ഞെട്ടിക്കാന്‍ എല്ലാവരും എന്തും പറയുന്ന അവസ്ഥയാണ് ഇപ്പോള്‍. ഞാനൊരു മലയാളിയാണെന്ന് പലരും വിചാരിച്ചിട്ടുണ്ട്. സന്തോഷ് ശിവന്റെ പേരു പോലെ ശിവന്‍ എന്നിലും ഉണ്ടായിരുന്നതുകൊണ്ടാണ് വിഘ്‍നേശ് ശിവനും മലയാളിയാണെന്ന് ചിലര്‍ പറഞ്ഞത്.ഞാനൊരു തമിഴനാണ്.

Loading...

Leave a Reply

Your email address will not be published.

More News