Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:41 pm

Menu

Published on November 16, 2016 at 11:06 am

നോട്ട് നിരോധനം:കേന്ദ്രസര്‍ക്കാരിന് എതിരേ ആഞ്ഞടിച്ച്‌ ഇളയദളപതി വിജയ്

vijay-on-demonetisation-80-per-cent-people-suffer-because-of-20-per-cent

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് തമിഴ് സൂപ്പര്‍ താരം വിജയ്. ആകെ ജനസംഖ്യയുടെ 20% രാജ്യത്തെ സമ്ബന്നരായിട്ടുള്ളത്. അവരില്‍ ചിലര്‍ ചെയ്ത തെറ്റുകളുടെ പേരില്‍ 80% വരുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് വിജയ് ചോദിച്ചു.

കൊച്ചുമകളുടെ വിവാഹത്തിനായി സ്ഥലം വിറ്റ വൃദ്ധ ആ പണം അസാധുവായെന്ന് അറിഞ്ഞ് ജീവനൊടുക്കാന്‍ ശ്രമിച്ചു. പണമില്ലാത്തതിനാല്‍ നവജാത ശിശുക്കള്‍ ചികിത്സ കിട്ടാതെ മരിക്കുന്നു. ഇത്തരം വാര്‍ത്തകളാണ് ദിവസേന വാര്‍ത്താ ചാനലുകളിലൂടെ വന്നു കൊണ്ടിരിക്കുന്നതെന്നും വിജയ് പറഞ്ഞു.മരുന്നും ഭക്ഷണവും വാങ്ങാന്‍ പണമില്ലാതെ സാധാരണക്കാര്‍ പ്രതിസന്ധിയിലാണെന്നും വിജയ് പറഞ്ഞു.

അതേസമയം കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായ പ്രധാനമന്ത്രിയുടെ നടപടി വലിയ ചുവടുവയ്പ്പാണെന്ന് വിജയ് പറഞ്ഞു. ജനങ്ങള്‍ക്കുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നു. ഈ നടപടിയെ സ്വാഗതം ചെയ്യണമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published.

More News