Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 9:15 am

Menu

Published on October 28, 2014 at 11:16 am

മരിച്ച ആരാധകന്റെ വീട്‌ വിജയ്‌ സന്ദര്‍ശിച്ചു; 3 ലക്ഷം രൂപ സഹായം നല്‍കി

vijay-visited-unnikrishans-house-and-handing-over-a-token-amount-of-rs-3-lakhs

വിജയ് ചിത്രമായ  ‘കത്തി’ റിലീസ് ചെയ്ത ദിവസം പോസ്റ്ററില്‍ പാലഭിഷേകം ചെയ്യുന്നതിനിടെ വീണ് മരിച്ച വടക്കഞ്ചേരി സ്വദേശി ഉണ്ണികൃഷ്ണന്റെ വീട് വിജയ് സന്ദര്‍ശിച്ചു.  ഉണ്ണികൃഷ്ണന്റെ കുടുംബത്തിന്റെ വേദനയില്‍ ഒപ്പംചേര്‍ന്ന വിജയ് പൊട്ടിക്കരഞ്ഞു. ഉണ്ണികൃഷ്ണന്റെ വേര്‍പാടില്‍ അതിയായ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായവും ഇളയദളപതി കൈമാറി. കുടുംബത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ടന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് വിജയ് പാലക്കാട്ട് എത്തിയത്. വിജയ് ചിത്രങ്ങളുടെ കേരളത്തിലെ വിതരണക്കാരന്‍ ഷിബു തമ്മീന്‍സ്, പിആര്‍ഓ പിടി ശെല്‍വകുമാര്‍, വിജയ് മക്കള്‍ ഇയക്കം നേതാവ് ആനന്ദ് തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.തിരുവന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളില്‍ നിന്നായി നിരവധി ആരാധകരും വിജയിക്കൊപ്പം ഉണ്ണിക്കൃഷ്ണന്റെ വീട്ടില്‍ എത്തിയിരുന്നു. മാത്രമല്ല ഉണ്ണിക്കൃഷ്ണന്റെ കുടുംബത്തെ സഹായിക്കാന്‍ വിവിധജില്ലകളില്‍ നിന്നുളള ആരാധകരും പങ്കുചേരുന്നുണ്ട്.കത്തി കണ്ടിറങ്ങിയ ശേഷം വിജയ്‌യുടെ ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്തുന്നതിനിടെയായിരുന്നു വടക്കാഞ്ചേരി സ്വദേശിയായ ഉണ്ണിക്കൃഷ്ണന്റെ മരണം. ഷിബു തമീന്‍സ്, പിആര്‍ഒ സെല്‍വകുമാര്‍, ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു വടക്കാഞ്ചേരി സ്വദേശിയായ ഉണ്ണിക്കൃഷ്ണന്റെ വീട്ടില്‍ വിജയ് എത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News