Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 11:22 pm

Menu

Published on September 30, 2017 at 10:45 am

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

vijayadashami-today

ഇന്ന് വിജയദശമി. കളിയും ചിരിയും മാത്രം പരിചിതമായിരുന്ന ലോകത്തു നിന്ന് ഒട്ടേറെ കുരുന്നുകള്‍ ഇന്ന് അറിവിന്റെ ആദ്യാക്ഷരം കുറിക്കും. വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമി ദിനത്തിലെ വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിച്ചു. കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് കുരുന്നുകളാണ് അക്ഷരമധുരം നുണയുന്നത്.

കൊല്ലൂരിലും ഭാഷാപിതാവിന്റെ നാടായ തിരൂര്‍ തുഞ്ചന്‍പറമ്പിലും വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരാണ് കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കുന്നത്. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് എത്തിയിട്ടുള്ളത് പതിനായിരങ്ങളാണ്. നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും. പുലര്‍ച്ചെ രണ്ട് മണി മുതല്‍ തന്നെ സരസ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്തല്‍ ആരംഭിച്ചു. മുഖ്യ തന്ത്രി നിത്യാനന്ദ അടികയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. 20 പുരോഹിതന്മാരുടെ നേതൃത്വത്തിലാണ് കുരുന്നുകളെ എഴുത്തിനിരുത്തുന്നത്.

പുഷ്പാലങ്കൃതമായ ദേവി വിഗ്രഹം രാവിലെ തന്നെ ക്ഷേത്ര പ്രദര്‍ശനം നടത്തി. തുടര്‍ന്ന് രഥത്തില്‍ നിന്നും ഭക്തര്‍ക്കായി നാണയം എറിഞ്ഞുകൊടുക്കുന്നയിരുന്നു അടുത്ത ചടങ്ങ്. നാണയം ലഭിക്കുന്നവര്‍ക്ക് ഐശ്വര്യം ഉണ്ടാകും എന്നതാണ് വിശ്വാസം. കൊല്ലൂരില്‍ രഥാരോഹണ വേളയില്‍ മാത്രം നടക്കുന്ന ചടങ്ങാണിത്.

കേരളത്തില്‍ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ സരസ്വതീനടയ്ക്കു സമീപം പ്രത്യേക എഴുത്തിനിരുത്തല്‍ മണ്ഡപം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല പ്രമുഖ ക്ഷേത്രങ്ങളായ എറണാകുളത്ത് ചോറ്റാനിക്കരയിലും പറവൂര്‍ ദക്ഷിണമൂകാംബിയിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

കല്‍മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്മാരും സരസ്വതി മണ്ഡപത്തില്‍ സാഹിത്യകാരന്മാരും കവികളും ആദ്യാക്ഷരം പകര്‍ന്നു നല്‍കും. നിരവധിപ്പേര്‍ ഇവിടെ കുട്ടികളെ എഴുത്തിനിരുത്താനായി എത്തിച്ചിട്ടുണ്ട്. പുലര്‍ച്ചെമുതല്‍ വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമിയോടനുബന്ധിച്ച് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

മാത്രമല്ല വിജയദശമി ദിനത്തില്‍ ഗായകന്‍ യേശുദാസ് തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്ന പ്രത്യേകതകൂടിയുണ്ട്. ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തില്‍ സ്വാതി തിരുനാള്‍ രചിച്ച പദ്മനാഭ ശതകം ആലപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. താന്‍ ഹിന്ദുമത വിശ്വാസിയാണെന്നുള്ള സത്യവാങ്മൂലം എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് യേശുദാസിന് ദര്‍ശനത്തിന് അനുമതി നല്‍കാന്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി തീരുമാനിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News