Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:05 am

Menu

Published on September 7, 2017 at 2:54 pm

നടന്‍ വിജയരാഘവനും നിര്‍മ്മാതാവ് എം.രഞ്ജിത്തുമടക്കം ദിലീപിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകരുടെ വന്‍ തിരക്ക്

vijayaraghavan-m-ranjith-visit-dileep-in-jail

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകരുടെ വന്‍ നിര. അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍ക്ക് ശേഷം ജയിലില്‍ തിരിച്ചെത്തിയതിന് ശേഷമാണ് താരങ്ങള്‍ ദിലീപിനെ കാണാന്‍ ജയിലിലെത്തിയത്.

നടന്‍മാരായ വിജയരാഘന്‍, നന്ദു, നിര്‍മാതാവ് എം.രഞ്ജിത്ത്, എവര്‍ഷൈന്‍ മണി എന്നിവര്‍ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചു. ദിലീപ് അടുത്ത സുഹൃത്തായതിനാലാണ് ജയിലിലെത്തി കണ്ടതെന്നും ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ കാണാനും താന്‍ പോയിരുന്നുവെന്നും രഞ്ജിത് മാധ്യമങ്ങളോട് പറഞ്ഞു.

സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നടനും എം.എല്‍.എയുമായ എം.ബി. ഗണേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതിനിടെ, അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രത്യേക അനുമതിയോടെ ദിലീപ് ആലുവയിലെ വീട്ടിലെത്തി പിതാവിന് ബലിയിട്ടിരുന്നു.

ഗണേഷ്‌കുമാറിനു പുറമെ നടന്‍മാരായ ജയറാം, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സുധീര്‍, സംവിധായകരായ രഞ്ജിത്, നാദിര്‍ഷാ, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചത്.

ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവര്‍ ആപത്തില്‍ അദ്ദേഹത്തെ തള്ളിപ്പറയാതെ കൂടെ നില്‍ക്കണമെന്ന് സന്ദര്‍ശനത്തിനുശേഷം ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News