Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 11, 2023 12:27 am

Menu

Published on March 7, 2014 at 1:42 pm

തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി ഇത്ര ഗതികേടിലോ..? ഇന്നസെന്റിനെതിരെ വിനയന്‍

vinayan-goes-against-innocent-contesting-in-election

കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ  രൂക്ഷ വിമർശനവുമായി  സംവിധായകന്‍ വിനയൻ  രംഗത്തെത്തി.തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലാണ് വിനയന്‍ ഇന്നസെന്റിനെതിരെ രംഗത്തെത്തിയത്.ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാത്രം തൊഴിലാളി വര്‍ഗ പാര്‍ട്ടിക്ക് ഇത്ര ഗതികേടോ എന്ന് വിനയന്‍ ചോദിക്കുന്നു.സൂപ്പര്‍ താരങ്ങളുടെ ഏജന്റായി മാത്രം പ്രവര്‍ത്തിക്കുന്നയാളെന്നാണ് ഇന്നസെന്റിനെ വിനയന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.   സിപിഎമ്മിന്റെ പാപ്പരത്വമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് വിനയന്‍ പറയുന്നു.മഹാന്‍മാരായ കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാര്‍ ഉയര്‍ത്തിയ കമ്മ്യൂണിസ്റ്റ് പാരമ്പര്യമാകെ തകര്‍ക്കുന്ന രീതിയിലാണ് ചില ഇടങ്ങളില്‍ സി.പി.ഐ.എം സ്ഥാനര്‍ത്ഥികളെ തീരുമാനിച്ചിരിക്കുന്നത്.  സൂപ്പര്‍ താരങ്ങള്‍ക്കു വേണ്ടി മഹാനായ സുകുമാര്‍ അഴീക്കോടിനെ പോലും ചാനലുകളില്‍ കയറിയിരുന്ന് നികൃഷ്ടമായി പരിഹസിക്കാന്‍ തയ്യാറായ ആളാണ് ശ്രീ ഇന്നസെന്റ് എന്ന കാര്യം കേരളജനത മറന്നിട്ടില്ല എന്നും വിനയൻ പറയുന്നു .ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരമാനത്തിലെത്തിയില്ലെങ്കിലും ഇന്നസെന്റ് തന്നെയാകും സ്ഥാനാര്‍ത്ഥിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

Leave a Reply

Your email address will not be published.

More News