Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:54 am

Menu

Published on January 24, 2018 at 12:49 pm

അച്ഛന് ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ മാത്രം; തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കരുതെന്ന് വിനീത്

vineeth-sreenivasan-on-sreenivasans-health

നടന്‍ ശ്രീനിവാസന് മസ്തിഷ്‌കാഘാതമുണ്ടായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മകന്‍ വിനീത് ശ്രീനിവാസന്‍. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്ത വന്നിരുന്നു. ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വരികയുണ്ടായി.

എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും അച്ഛന്‍ സുഖമായിരിക്കുന്നുവെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടായ വ്യത്യാസത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വിനീത് ഫേസ്ബുക്കിലൂടെ അറിയിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്നു പോകുകയായിരുന്നു. ഇന്നൊരു ദിവസം ഇവിടെ കഴിഞ്ഞ് നാളെ ആശുപത്രി വിടാനാകുമെന്നും വിനീത് വ്യക്തമാക്കി.

ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണം അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടര്‍ന്ന്, നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു, വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ അര്‍ധരാത്രിയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News